AUTO

ബജാജ് ചേതക് ഇലക്ട്രിക് സ്‍കൂട്ടറ്റിന്റെ വിൽപ്പന 1,000 യൂണിറ്റ് പിന്നിട്ടു

Newage News

19 Nov 2020

തിഹാസിക മോഡലായ ചേതക്കിന്‍റെ ഇലക്ട്രിക് സ്‍കൂട്ടറുമായി 14 വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷം ജനുവരിയിൽ മടങ്ങിയെത്തിയ ബജാജ് പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല 1,000 യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് ബജാജ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ഇതത്ര വലിയ നേട്ടമായി നിങ്ങൾക്ക് തോന്നിയേക്കില്ല. എന്നാൽ ഒരു ഇലക്ട്രിക് സ‌്കൂട്ടർ എന്ന നിലയിലേക്ക് നോക്കിയാൽ മോശമല്ലാത്തൊരു വിജയമാണ് ചേതക് ഇവിയുടേതെന്ന് മനസിലാക്കാം. നിലവിൽ നമ്മുടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് അത്ര പ്രീതി പോര എന്നതും ശ്രദ്ധേയമാണ്. ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയാണ് ഇതിന് പിന്നിലുള്ള കാരണം. നിലവിൽ ബജാജിൽ നിന്നുള്ള ഏക ഇവി ഓഫറും ചേതക്കാണ്. ഈ വർഷം തുടക്കത്തിൽ ബംഗളൂരുവിലും പൂനെയിലുമായി എത്തിയ സ്‌കൂട്ടറിന് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. എന്നാൽ പിന്നീട് രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനുള്ള പദ്ധതികളെല്ലാം കൊറോണയിൽ മുങ്ങി പോവുകയും ചെയ്‌തു. എന്നാൽ വിപണി വിപുലീകരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കാനും ബജാജ് പദ്ധതിയിടുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, ഡൽഹി, ഗോവ എന്നിവയാണ് ബ്രാൻഡിന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. ഭാവിയിൽ നിലവിലുള്ള രണ്ട് നഗരങ്ങൾ ഉൾപ്പടെ 30 സ്ഥലങ്ങളിൽ ബജാജ് ചേതക് ലഭ്യമാകും. 

ജൂലൈ മുതൽ ചേതക് ഇലക്ട്രിക്കിന്റെ പ്രതിമാസ വിൽപ്പനയിൽ സ്ഥിരമായ വളർച്ചയാണ് ബജാജ് നേടിയെടുക്കുന്നത്. ജൂലൈയിൽ 120 യൂണിറ്റും ഓഗസ്റ്റിൽ 192 യൂണിറ്റും സെപ്റ്റംബറിൽ 288 യൂണിറ്റും വിൽപ്പന രേഖപ്പെടുത്തി. രണ്ടാമത്തേത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണെന്നതും ശ്രദ്ധേയമാണ്. അതേസമയം 2020 ഒക്ടോബറിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ 258 യൂണിറ്റുകളാണ് ബജാജ് നിരത്തിലെത്തിച്ചത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ചേതക്ക് ലഭ്യമാകുന്നത്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്‌കൂട്ടര്‍ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും കളർ ഓപ്ഷനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് മൊത്തം രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലും ബജാജ് ചേതക്ക് ഇവി സ്‌കൂട്ടര്‍ ലഭ്യമാകുമെന്ന് ചുരുക്കം. വിപണിയില്‍ ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ബജാജ് മാറ്റുരയ്ക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story