AUTO

59,373 രൂപയ്ക്ക് ഡിസ്ക് ബ്രേക്കോടെ പ്ലാറ്റിന 100 വിൽപ്പനയ്ക്ക്

Newage News

10 Jul 2020

ജാജ് ഓട്ടോ ലിമിറ്റഡിന്റെ എൻട്രി ലവൽ ബൈക്കായ പ്ലാറ്റിന 100 ഡിസ്ക് ബ്രേക്ക് സഹിതവും വിൽപനയ്ക്കെത്തി; ഇലക്ട്രിക് സ്റ്റാർട്(ഇ എസ്) സഹിതമെത്തുന്ന ബൈക്കിന് ഡൽഹി ഷോറൂമിൽ 59,373 രൂപയാണു വില. ഇതോടെ ഈ വിഭാഗത്തിൽ ഡിസ്ക് ബ്രേക്ക് സഹിതം ലഭ്യമാവുന്ന ഏക ബൈക്കുമായി ‘പ്ലാറ്റിന 100’. നിലവിൽ ഡ്രം ബ്രേക്ക് സഹിതം, ഇലക്ടിക് — കിക് സ്റ്റാർട്ട് സൗകര്യത്തോടെ രണ്ടു വകഭേദങ്ങളിലാണു ‘പ്ലാറ്റിന 100’ ലഭ്യമാവുന്നത്. 

ഇതിൽ കിക് സ്റ്റാർട്ടും അലോയ് വീലും ഡ്രം ബ്രേക്കുമുള്ള ‘പ്ലാറ്റിന 100’ ബൈക്കിന് 49,261 രൂപയാണു ഷോറൂം വില;  ഇലക്ട്രിക് സ്റ്റാർട്, അലോയ് ഡ്രം ബ്രേക്ക് പതിപ്പിനാവട്ടെ 55,546 രൂപയും. ഇതിനെ അപേക്ഷിച്ച് 3,827 രൂപ അധിക വിലയോടെയാണു ബജാജ് ‘പ്ലാറ്റിന 100’ ശ്രേണിയിലെ പുതിയ മുന്തിയ വകഭേദം അവതരിപ്പിച്ചിരിക്കുന്നത്. മുൻ വീലിൽ ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ചതു മാത്രമാണ് ഈ ‘പ്ലാറ്റിന’യിൽ ബജാജ് വരുത്തിയ പരിഷ്കാരം. ഇതൊഴികെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ഇലക്ട്രിക് സ്റ്റാർട്ടും ഡ്രം ബ്രേക്കുമായെത്തുന്ന ‘പ്ലാറ്റിന’യ്ക്കു സമാനമാണ്. രൂപകൽപ്പനയിലും മെക്കാനിക്കൽ വിഭാഗത്തിലും സൗകര്യങ്ങളിലുമൊന്നും മറ്റു മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.

‘പ്ലാറ്റിന 100’ ബൈക്കിനു കരുത്തേകുന്നത് ബി എസ് ആറ് നിലവാരമുള്ള 102 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ്. 7.9 ബി എച്ച് പിയോളം കരുത്തും 8.34 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.ഡിസ്ക് ബ്രേക്ക് കൂടിയായതോടെ വിലയുടെ കാര്യത്തിൽ ഈ ‘പ്ലാറ്റിന’യുടെ മത്സരം 110 സി സി കമ്യൂട്ടർ ബൈക്കായ ‘ടി വി എസ് റാഡിയോണി’നോടും മറ്റുമായി; 59,742 രൂപയാണു ‘റാഡിയോണി’ന്റെ ഷോറൂം വില. 

Content Highlights: Bajaj Platina Disk Brake Launched In India


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story