ECONOMY

വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകൾ തിരിച്ചടിയായി; നേന്ത്രക്കായവില രണ്ടു ദിവസത്തില്‍ കുറഞ്ഞത് 1000 രുപവരെ

15 Jun 2019

ന്യൂഏജ് ന്യൂസ്, നേന്ത്രക്കായവില രണ്ടുദിവസംകൊണ്ട് ക്വിന്റലിന് 1,000 രുപവരെ താഴ്ന്നു. ക്വിന്റലിന് 5,700 രൂപയുണ്ടായിരുന്നത് 4,700 രൂപയായാണ് രണ്ടുദിവസംകൊണ്ട് കൂപ്പുകുത്തിയത്. വിപണിയില് നേന്ത്രക്കായ വരവുകുറഞ്ഞ സമയത്തും വിലയിടിഞ്ഞത് കര്ഷകര്ക്ക് കനത്ത തിരിച്ചടിയായി.

നേന്ത്രക്കായ വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകളാണ് വിലത്തകര്ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് കര്ഷകര് പറയുന്നത്. മടിക്കൈയിലെ നേന്ത്രവാഴ കര്ഷകര് പ്രധാനമായും വി.എഫ്.പി.സി.കെ. സംഘം മുഖേനയാണ് അവരുടെ ഉത്പന്നങ്ങള് വിറ്റഴിക്കുന്നത്.

എന്നാല്, വി.എഫ്.പി.സി.കെ. നേന്ത്രക്കായ വിറ്റഴിക്കാന് പ്രധാനമായും ആശ്രയിക്കുന്നത് ജില്ലയിലെ മൊത്തക്കച്ചവടക്കാരെയാണ്. സംഘം നേരിട്ട് ചെറുകിട വ്യാപാരികളുമായി കച്ചവടം നടത്തിയാല് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന് പറ്റുമെന്നാണ് കര്ഷകര് പറയുന്നത്.

ഇത് ഉപഭോക്താവിനും ഗുണംചെയ്യും. കൂടാതെ മറ്റുജില്ലകളിലേക്കും കര്ണാടകത്തിലേക്കും വിപണി കണ്ടെത്തി നേന്ത്രക്കായ കയറ്റിയയക്കാനുള്ള സംവിധാനമുണ്ടായാല് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന് പറ്റും.

                                                                                                       

പഞ്ചായത്ത് പ്രത്യേക പദ്ധതി കൊണ്ടുവരും

മടിക്കൈ പഞ്ചായത്തിലെ നേന്ത്രവാഴക്കൃഷിയെയും കര്ഷകരെയും സഹായിക്കാന് പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന് പറഞ്ഞു.

മടിക്കൈയില്നിന്ന് ഒരോവര്ഷവും മൂന്നുകോടിയോളം രൂപയുടെ നേന്ത്രക്കായയാണ് വിപണിയിലെത്തുന്നത്. വിപണിയില് ഏറ്റവും പ്രിയമേറിയതാണ് മടിക്കൈയിലെ നേന്ത്രക്കായ. ഇടനിലക്കാരുടെ ചൂഷണം ഒഴിവായിക്കിട്ടിയാല് അത് കര്ഷകര്ക്കുമാത്രമല്ല ഉപഭോക്താവിനും ഗുണംചെയ്യും.

കൃഷി വുകപ്പുമായി ബന്ധപ്പെട്ട് മറ്റുജില്ലകളിലും മംഗളൂരുവിലും മറ്റും നേരിട്ട് വിപണി കണ്ടെത്തുക, കുടുംബശ്രീ മുഖേന നേന്ത്രക്കായയില്നിന്ന് ഉപോത്പന്നങ്ങളുണ്ടാക്കി മടിക്കൈ ബ്രാന്ഡായി വില്പ്പന നടത്തുക തുടങ്ങിയ കാര്യങ്ങളില് പഞ്ചായത്ത് പദ്ധതികള് ആസൂത്രണംചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി