FINANCE

രാജ്യത്തെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; നടപ്പ് സാമ്പത്തികവര്‍ഷത്തെ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി

Newage News

03 Aug 2020

ലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് 3വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.

മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ മൂന്നുലക്ഷംകോടി രൂപയുടെ ഇരട്ടിയിലേറെവരുമിത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തില്‍ 24ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തില്‍ 16ശതമാനവുമാണ് വര്‍ധനയുണ്ടായത്.

കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ 52.6ശതമാനവും ബാങ്ക് എഫ്ഡിയിലാണ്. ലൈഫ് ഇന്‍ഷുറന്‍സില്‍ 23.2ശതമാനവും മ്യൂച്വല്‍ ഫണ്ടില്‍ 7ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി സൂക്ഷിച്ചിട്ടുള്ളത്. 13.4ശതമാനമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story