ECONOMY

ചെറുകിട കർഷകർക്ക് ആശ്വാസമേകാൻ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ; കടാശ്വാസം പരിഗണനയിൽ

20 Aug 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ കടബാധ്യത നേരിടുന്ന ചെറുകിടക്കാർക്ക് ആശ്വാസമേകാൻ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ സെക്രട്ടറി ഇൻജെറ്റി ശ്രീനിവാസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തി‍ൽപെടുന്നവരും വാർഷിക വരുമാനം 60000 രൂപയിൽ കവിയാത്തവരുമായ ആളുകളുടെ 35000 രൂപ വരെ മൂല്യമുള്ള ബാധ്യത പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മൈക്രോഫിനാൻസ് അടക്കമുള്ള ധനസ്ഥാപനങ്ങൾ ഇത്തരം കിട്ടാക്കടങ്ങളിൽ ഒരു പങ്ക് എഴുതിത്തള്ളുന്നതു പരിഗണിക്കും. മൂന്നു നാലു വർഷം കൊണ്ട് ആകെ10000 കോടി രൂപയേ ഇങ്ങനെ ധനസ്ഥാപനങ്ങൾ നഷ്ടം സഹിക്കേണ്ടിവരൂ. ഒരിക്കൽ ഈ കടാശ്വാസ സഹായം കിട്ടുന്നയാൾക്ക്  5 വർഷത്തേക്ക് പിന്നെ അപേക്ഷിക്കാനാവില്ല, സ്വന്തമായി പാർപ്പിടം ഉള്ളവർക്ക്  ഇളവു നൽകില്ല എന്നിങ്ങനെ കർശന മാനദണ്ഡങ്ങൾ സ്വീകരിക്കും.

പാപ്പരത്ത നിയമത്തിന്റെ പരിധിയിലെ വ്യക്തിഗത കടനിവാരണ വ്യവസ്ഥകൾ പ്രകാരമാകും നടപടികൾ.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി