FINANCE

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി; നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍

Newage News

24 Mar 2020

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന് തീരുമാനിച്ചതോടെ ബാങ്കുകള് പ്രവൃത്തിസമയം ക്രമീകരിച്ചു.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള് പ്രവൃത്തിസമയത്തില് മാറ്റംവരുത്തിയത്.

കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള് പ്രവര്ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന് നെറ്റ് ബാങ്കിങ്, മൊബൈല് ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ബാങ്കുകളുടെ പ്രവര്ത്തന സമയം

എച്ച്ഡിഎഫ്സി ബാങ്ക്

ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില് രാവിലെ 10 മുതല് ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവര്ത്തിക്കുക. പാസ്ബുക്ക് പുതുക്കല്, വിദേശ കറന്സി വാങ്ങല് തുടങ്ങിയ സേവനങ്ങള് തല്ക്കാലം നിര്ത്തിവെച്ചിരിക്കുകയാണ്.

ഐസിഐസിഐ ബാങ്ക്

ശാഖകളില് ജീവനക്കാര് നാമമാത്രമായതിനാല് പരമാവധി പേര് ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്ക്കായി ഐമൊബൈല്, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങള് ഉപയോഗിക്കണമെന്ന് അറിയിപ്പില് പറയുന്നു

 എസ്ബിഐ

പ്രവര്ത്തന സമയത്തില്മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള് ഇടപാടുകള്ക്കായി ശാഖകളില് എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാല് ഡിജിറ്റല് ഇടപാടുകള് നടത്താന് തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിര്ദേശം നല്കി.

കൊട്ടക് മഹീന്ദ്ര ബാങ്ക്

തിങ്കളാഴ്ച മുതല് ശനിയാഴ്ചവരെയുള്ള ദിവസങ്ങളില് രാവിലെ 10 മുതല് ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും ബാങ്ക് പ്രവര്ത്തിക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും.

ശാഖകളിലെത്തി ഇടപാട് നടത്തുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റല് ഇടപാടുകള്ക്കുള്ള സേവന നിരക്കുള് സര്ക്കാര് ഒഴിവാക്കിയിട്ടുണ്ട്. ഏതുബാങ്കിന്റെ എടിഎമ്മില് നിന്ന് പണമെടുത്താലും സര്വീസ് ചാര്ജ് നല്കേണ്ടതില്ല. അക്കൗണ്ടില് മിനിമം ബാലന്സ് സൂക്ഷിക്കണമെന്ന നിബന്ധനയും നീക്കി. മൂന്നുമാസത്തേയ്ക്കാണ് ഇതിന് പ്രാബല്യമുള്ളത്. എല്ലാ ബാങ്കുകള്ക്കും നിബന്ധന ബാധകവുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story