SPORTS

ബാഴ്‌സലോണ പ്രസിഡന്റിനെതിരെ ക്ലബ് അംഗങ്ങളുടെ ഒപ്പുശേഖരണം; രാജി സാധ്യത തള്ളി ബര്‍തോമ്യോ

Newage News

21 Sep 2020

ബാഴ്‌സലോണ: ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബര്‍തോമ്യൂവിനെതിരെ ക്ലബ് അംഗങ്ങളുടെ ഒപ്പുശേഖരണം തുടരവെ രാജി സാധ്യത തള്ളി പ്രസിഡന്റ് രംഗത്ത്. അവിശ്വാസ പ്രമേയം ആവശ്യപ്പെട്ടാണ് 20,000ത്തിലേറെ പേരുടെ ഒപ്പു ശേഖരണം നടന്നത്. ക്ലബ് വിടാനായി ലയണല്‍ മെസ്സി നടത്തിയ നീക്കവും, കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവുമെല്ലാം ഉയര്‍ത്തിയാണ് അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് ക്ലബ് അംഗങ്ങള്‍ക്കിടയില്‍ പ്രസിഡന്റിനെതിരെ ഒപ്പു ശേഖരണം നടത്തിയത്. ഒന്നര ലക്ഷം വരുന്ന അംഗങ്ങളില്‍ 15 ശതമാനമായ 16,520 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസം അവതരിപ്പിക്കാം. ഒപ്പുശേഖരം 20,687ലെത്തിയതോടെ വോട്ടെടുപ്പ് ഉറപ്പെന്ന പ്രതീക്ഷയിലാണ് ബര്‍തോമ്യോവിരുദ്ധ ചേരി. എന്നാല്‍, അംഗങ്ങള്‍ക്കിടയിലെ നീക്കം മുന്നില്‍ കണ്ട് രാജിക്കില്ലെന്നതാണ് പ്രസിഡന്റിന്റെ നിലപാട്. ഒപ്പുവെച്ചവരുടെ എണ്ണം അമ്ബരപ്പിച്ചതായി പറഞ്ഞ പ്രസിഡന്റ്, ആധികാരികത പരിശോധിച്ച് ഡയറക്ടര്‍ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ബാഴ്‌സലോണ ബോര്‍ഡ് തെരഞ്ഞെടുപ്പ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story