FINANCE

എംസിഎക്‌സ് അടിസ്ഥാന ലോഹങ്ങളില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു

Newage News

19 Oct 2020

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സ് അടിസ്ഥാന ലോഹങ്ങളില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്‌സ് ഐകോംഡെക്‌സ് ബേസ് മെറ്റല്‍ ഇന്‍ഡെക്‌സ് (METLDEX) എന്ന പേരിലുള്ള  കോണ്‍ട്രാക്റ്റില്‍ 2020 നവംബര്‍, ഡിസംബര്‍ 2021 ജനുവരി  മാസങ്ങളില്‍ അവസാനിക്കുന്ന ഫ്യൂച്വറുകളില്‍ ഇപ്പോള്‍ ട്രേഡിംഗ്  നടത്താനാകും.

എംസിഎക്‌സ് ഐകോംഡെക്‌സ് ബേസ് മെറ്റല്‍  ഇന്‍ഡെക്‌സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്. കോണ്‍ട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്‌മെന്റ് ഒരു രൂപയാണ്.

എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സ് ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിക്കുകയും അത് വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യുന്ന അവസരത്തില്‍  ഐകോംഡെക്‌സ് ബേസ് മെറ്റല്‍ ഇന്‍ഡെക്‌സില്‍ കൂടി ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിക്കാന്‍ കഴിഞ്ഞത് രാജ്യത്തെ കമ്മോഡിറ്റി ഇടപാടുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എംസിഎക്‌സ്  മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story