ECONOMY

പഴം, പച്ചക്കറി കർഷകർക്കു സഹായമാകാൻ തറവില നിശ്ചയിക്കുന്നു

Newage News

23 Sep 2020

കോട്ടയം: കേരളത്തിൽ ആദ്യമായി പഴം, പച്ചക്കറി കർഷകരെ സഹായിക്കുന്നതിനായി തറവില നിശ്ചയിക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് 16 ഇനം കേരള ഫാം ഫ്രഷ് പഴം-പച്ചക്കറികൾക്ക് തറവില നിശ്ചയിക്കുന്നത്.

കാർഷിക ഇൻഷ്വറൻസ് എടുത്ത കർഷകരെ മാത്രം പരിഗണിക്കുന്ന പദ്ധതി ഉടൻ നിലവിൽ വരും. വിപണിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ വ്യാപാരം നടന്നില്ലെങ്കിൽ നശിച്ചുപോകുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിക്കുന്നത് കർഷകർക്ക് വലിയ നേട്ടവും പ്രതീക്ഷയുമാണ്.

എഐഎംഎസ് (അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്‍റ് സ്റ്റാൻഡേർഡ്സ്) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകരുടെ തെരഞ്ഞെടുത്തിരിക്കുന്ന വിളകളുടെ വിപണിവില തറവിലയേക്കാൾ താഴുന്ന സാഹചര്യത്തിൽ ഈ വിലയുടെ വ്യത്യാസം (ഗ്യാപ് ഫണ്ട്) കർഷകന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുന്നത്. ഒരു കർഷകന് ഒരു സീസണിൽ പരമാവധി രണ്ടു ഹെക്‌ടർ സ്ഥലത്തെ കൃഷിക്കു മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

ആദ്യഘട്ടത്തിൽ മരച്ചീനി, നേന്ത്രൻ, വയനാടൻ നേന്ത്രൻ, കൈതച്ചക്ക, കുന്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വിലനിർണയ ബോർഡ് തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തറവില ശിപാർശ ചെയ്തിട്ടുള്ളത്. ഉത്പാദനച്ചെലവിനൊടൊപ്പം 20 ശതമാനം തുക കൂടി ചേർത്താണ് നിശ്ചയിച്ചിട്ടുള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ