21 Oct 2019
കൊച്ചി: മലയാളത്തിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ 'ഉയിരിൽ തൊടും'. സിനിമ കണ്ടവർ ഒരിക്കലെങ്കിലും ആ ഗാനം മൂളിപ്പാടുകയെങ്കിലും ചെയ്തിട്ടുണ്ടാകും. അത്തരത്തിൽ മികച്ച അഭിപ്രായം നേടിയ ഗാനത്തിന്റെ കവർ വേർഷനുമായി എത്തിയിരിക്കുകയാണ് ബീന ലിബോയ് എന്ന ഗായികയും സുഹൃത്ത് അലൻ പോളും. കേൾക്കുന്നവരുടെ മനം കുളിർപ്പിക്കുന്ന ശബ്ദമാധുര്യം. അതാണ് ഈ പുത്തൻ കവർ വേർഷൻ ആസ്വദിച്ചവർ ഒന്നാകെ പറയുന്നത്. അത്രക്ക് മനോഹരമായിരിക്കുന്നു ബീന ലിബോയ്യുടെ ആലാപനം. ഒറിജിനലിനെ വെല്ലുന്ന ഫീലിംഗ് ആണ് ഗാനത്തിന്റെ ഈ പുത്തൻ കവർ വേർഷൻ നൽകുന്നത്.
പ്രൊഫഷണൽ ഗായികയാണ് ബീന ലിബോയ്. കപ്പ ടിവിയിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ മ്യൂസിക് മെജോയുടെ ഭാഗമാണ് 2013 മുതൽ ഇവർ. രാഹുൽ രാജ്, രതീഷ് വേഗ, ശങ്കർ ശർമ്മ, റോബി എബ്രഹാം, പ്രകാശ് അലക്സ് തുടങ്ങിയ മ്യൂസിക് കമ്പോസർമാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് ബീന. സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, ഗായത്രി സുരേഷ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം പെർഫോം ചെയ്യുവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട് ഈ പ്രതിഭയ്ക്ക്. കേരളാ ടൂറിസത്തിന്റെ വീഡിയോയുടെ മ്യൂസിക് പ്രൊഡക്ഷൻ നിർവ്വഹിച്ചതും ബീനയുടെ ടീം ആയിരുന്നു.