AUTO

ഇറ്റാലിയൻ വാഹനനിർമ്മാതാക്കളായ ബെനലി പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി

Newage News

28 Sep 2020

റ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി. നിലവിൽ അമേരിക്കൻ വിപണിക്കായി മാത്രമായാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. SSR മോട്ടോർസ്പോർട്‍സ് / ബെനലി ഡീലർഷിപ്പുകളിലൂടെയായിരിക്കും ബൈക്കുകൾ ലഭ്യമാവുക. 5,999 യുഎസ് ഡോളറാണ് (ഏകദേശം 4.42 ലക്ഷം രൂപ) പുതിയ TRK502 പതിപ്പിന് വില. ഓഫ്-റോഡ് അധിഷ്ഠിത TRK502X മോഡലിന് 6,399 യുഎസ് ഡോളറാണ് (ഏകദേശം 4.72 ലക്ഷം രൂപ) വില.

ഒരേ 499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബെനലി TRK502, TRK502X എന്നിവ ഉപയോഗിക്കുന്നത്. ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ഇത്. മാത്രമല്ല, DOHC സജ്ജീകരണവും സിലിണ്ടറിന് 4-വാൽവുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലൂടെ യാത്രക്കാരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കും. രണ്ട് TRK502 മോഡലുകളും ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

വലിപ്പമുള്ള വിൻഡ്‌സ്ക്രീൻ, 20 ലിറ്റർ ഫ്യുവൽ ടാങ്ക്, TRK502-ൽ 800 mm സീറ്റ് ഉയരവും, 190 mm ഗ്രൗണ്ട് ക്ലിയറൻസും TRK502X-ൽ 838 mm സീറ്റ് ഉയരവും 218 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ബെനലി വാഗ്ദാനം ചെയ്യുന്നത്. ബൈക്കുകളുടെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് 134 mm സസ്പെൻ ട്രാവലുള്ള 50 mm കട്ടിയുള്ള അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ്, കംപ്രഷൻ, റീബൗണ്ട് അഡ്ജസ്റ്റബിളിറ്റി എന്നിവയുള്ള ഒരു മോണോഷോക്ക് യൂണിറ്റുമാണ് ബെനലി ഒരുക്കിയിരിക്കുന്നത്. പുതിയ TRK502 മോഡലുകൾക്കായി സമർപ്പിത ഹാർഡ് കേസ് ലഗേജ് ഓപ്ഷനുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story