FINANCE

നികുതി ഇളവും ആദായവും നൽകുന്ന മികച്ച ഫണ്ടുകൾ പരിചയപ്പെടാം

Newage News

03 Mar 2021

മുംബൈ: ആദായനികുതി ഇളവിനായി എല്ലാവരും നിക്ഷേപം നടത്തുന്ന സമയമാണിത്. പക്ഷേ അങ്ങനെ നിക്ഷേപിക്കുമ്പോൾ മിക്കവാറും പേർ കിട്ടുന്ന നികുതി ഇളവിനെ കുറിച്ചേ ആലോചിക്കാറുള്ളൂ. അതിലൂടെ കിട്ടേണ്ട ആദായത്തെ കുറിച്ച് ചിന്തിക്കാറില്ല. അതുകൊണ്ടു തന്നെ 6-7%   വാർഷികമായി കിട്ടുന്ന  ബാങ്ക്, പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപങ്ങളിലോ പരമ്പരാഗത ലൈഫ് ഇൻഷൂറൻസ് പോളിസികളിലോ  നിക്ഷേപിക്കും. അതുവഴി സെക്ഷൻ 80 സി പ്രകാരം പരമാവധി  ഒന്നര ലക്ഷം രൂപയ്ക്ക് വരെ ആദായികുതി ഇളവു ഉറപ്പാക്കുകയും ചെയ്യും. പക്ഷേ ഇവിടെ കിട്ടുന്നതിന്റെ  മൂന്നിരട്ടി വരെ കിട്ടാനുള്ള അവസരമാണ് അതുവഴി നഷ്ടപ്പെടുത്തുന്നത്. അവിടെ ആണ്  അൽപം പ്ലാനിങ് ഉള്ളവർ  ഇഎൽഎസ്എസ്  എന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയെ ആശ്രയിക്കുന്നത്.

നിങ്ങൾ കഷ്ടപ്പെട്ട് മിച്ചം പിടിച്ച ഒന്നോ ഒന്നരയോ ലക്ഷം രൂപ അടുത്ത അഞ്ചോ അല്ലെങ്കിൽ പത്തോ പതിന‍ഞ്ചോ വർഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നത്. എന്നു പലരും ഓർമിക്കാറില്ല. എന്നാൽ മൂന്നു വർഷമേ ലോക് ഇൻ പീരീഡ് ഉള്ളൂ എന്നതു തന്നെ  ഇഎൽഎസ്എസിനെ ഏറ്റവും മികച്ച നികുതി നിക്ഷേപമാക്കുന്നു.കാരണം മൂന്നു വർഷം കഴിഞ്ഞാൽ ആ തുക പിൻവലിക്കാം. വീണ്ടും നിക്ഷേപിച്ച് പുതുതായി നികുതി ഇളവു ഉറപ്പാക്കാം. മാത്രമല്ല  ഈ മൂന്നു വർഷ കാലയളവിൽ  പത്തോ പന്ത്രണ്ടോ പതിനെട്ടോ ശതമാനം വരെ ആദായം ലഭിക്കാനുള്ള അവസരവും ഇവ തരുന്നു.

ഇനി ഒന്നിച്ചൊരു തുക നിക്ഷേപിക്കാതെ മാസം തോറും എസ്ഐപിയായി നിക്ഷേപം നടത്താനും അവസരം ഉണ്ട് ഇഎൽഎസ്എസ്സിൽ. ഇവിടെ  നേട്ടം ഇരുപതു ശതമാനത്തിനും മേലെയാണ്.

ഇവിടെ ഓർമിക്കേണ്ട ഒരു വസ്തുതയുണ്ട്. 80 സിയിലെ മറ്റു നിക്ഷേപ പദ്ധതികളെല്ലാം സുരക്ഷ ഉള്ളവയാണ്. എന്നാൽ ഇഎൽഎസ്എസ് {യുലിപ്പിനും) ഓഹരിയിൽ നിക്ഷേപിക്കുന്ന പദ്ധതിയായതിനാൽ റിസ്ക്കുണ്ട്. കിട്ടുന്ന ആദായത്തിനോ നിക്ഷേപ തുകയ്ക്കോ സുരക്ഷ ഉറപ്പാക്കാനാകില്ല. അൽപം റിസ്ക്കെടുക്കാമെന്നുള്ളവർ മാത്രമേ ഇവയിൽ നിക്ഷേപിക്കാവൂ.  മാത്രമല്ല ഏതെങ്കിലും ഫണ്ടിൽ കൊണ്ട് ഇടുക എന്നതും ശരിയല്ല. മറിച്ച് ദീർഘകാലമായി നല്ല പ്രക്ടനം കാഴ്ച വെയ്ക്കുന്ന മികച്ച ഫണ്ടുകൾ തന്നെ കണ്ടെത്തി  നിക്ഷേപിക്കുകയും വേണം.  

അത്തരത്തിൽ മൂന്നു മികച്ച ഫണ്ടുകളെ ആണ് തിരഞ്ഞെടുത്ത് ഇവിടെ അവതരിപ്പിക്കുന്നത്. ഷെയർ ബ്രോക്കിങ് സ്ഥാപനമായ ജിയോജിത്തിന്റെ റിസർച്ച് വിഭാഗം നിർദേശിക്കുന്ന കാനറാ റൊബേക്കോ  ടാക്സ് സേവർ ഫണ്ട്, ആക്സിസ് ലോംങ് ടേം ഇക്വിറ്റി ഫണ്ട്,  മിറെ അസറ്റ് ടാക്സ് സേവർ  എന്നീ  ഫണ്ടുകളാണ് അവ. മൂന്നും ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ള ഫണ്ടുകളാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story