ECONOMY

130 കോടി ഇന്ത്യക്കാരില്‍ നികുതി അടയ്ക്കുന്നത് വെറും 1.5 കോടി പേര്‍: പ്രധാനമന്ത്രി

Newage News

13 Feb 2020

130 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് കേവലം 1.5 കോടി ജനങ്ങളാണ് നികുതി അടയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ നികുതി സത്യസന്ധമായി അടയ്ക്കാന്‍ പൗരന്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ നികുതി അനുസരിക്കുന്ന സമൂഹമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് ജോലി ചെയ്തു. പക്ഷെ ഇനിയും ഏറെ ദൂരം പോകാനുണ്ട്’, പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 1.5 കോടി കാറുകളുടെ വില്‍പ്പന നടന്നു. 3 കോടി ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് ബിസിനസ്സിനും, വിനോദത്തിനും യാത്ര ചെയ്തു. രാജ്യത്ത് അനവധി അഭിഭാഷകരും, ഡോക്ടര്‍മാരും, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉണ്ടെങ്കിലും വെറും 2200 പ്രൊഫഷണലുകളാണ് 1 കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉണ്ടെന്ന് സമ്മതിച്ചത്. ഇത്രയും പേര്‍ സുപ്രീംകോടതിയില്‍ തന്നെ കാണും, മോദി ചൂണ്ടിക്കാണിച്ചു.

‘അവധി ആഘോഷിക്കാന്‍ ആളുകള്‍ വിദേശത്ത് പോകുന്നതും, ഇഷ്ടപ്പെട്ട കാര്‍ വാങ്ങുന്നതുമെല്ലാം സന്തോഷമുള്ള കാര്യമാണ്. പക്ഷെ നികുതി അടയ്ക്കുന്നവരുടെ എണ്ണം കാണുമ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്’, പ്രധാനമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങളില്‍ ചുറ്റിപ്പറ്റുന്നതിന് പകരം ആളുകളെ കേന്ദ്രീകരിച്ചുള്ള നികുതി രീതി വഴി കള്ളക്കളികള്‍ക്ക് അവസരം നല്‍കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ടാക്‌സിന്റെ പേരില്‍ പീഡനങ്ങള്‍ പഴയ കഥയാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ നികുതി പ്രോത്സാഹിപ്പിക്കുന്ന വഴിയിലേക്ക് ഇന്ത്യ നീങ്ങുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ