TECHNOLOGY

എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വീണ്ടും തിരിച്ചടി; പ്രതിമാസ റീചാർജ് നിരക്ക് കുത്തനെ കൂട്ടി, ഇൻകമിങ് കോളിന് ചാർജിങ് നിർബന്ധമാക്കി

Newage News

30 Dec 2019

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് ഞായറാഴ്ച മുതൽ കുത്തനെ കൂട്ടി. നിലവിലെ പ്രതിമാസ റീചാർജ് നിരക്കായ 35 രൂപയിൽ നിന്ന് 45 രൂപയായാണ് ഉയർത്തിയത്. ഇതിനർഥം ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും അതിന്റെ നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും 10 രൂപ കൂടി അധികം നൽകേണ്ടിവരും.

സേവനങ്ങൾ ലഭിക്കുന്നതിന് 28 ദിവസത്തിലൊരിക്കൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഭാരതി എയർടെൽ ഞായറാഴ്ച പരസ്യ അറിയിപ്പിൽ പറഞ്ഞു. 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്തില്ലെങ്കിലും കാലാവധ കഴിഞ്ഞാൽ ഇൻകമിങ് കോളുകളും ലഭിക്കില്ല. റീചാർജ് ചെയ്തില്ലെങ്കിൽ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും.

കഴിഞ്ഞ മാസം ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും 40 ശതമാനം വരെ താരിഫ് വർധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ നിരക്ക് വർധന. ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് നിരക്ക് വർധന സാധാരണക്കാരായ ഉപയോക്താക്കളെ ബാധിക്കുന്നതാണ്.

കഴിഞ്ഞ നവംബറിലാണ് എയർടെൽ മിനിമം റീചാർജ് നിരക്ക് 35 രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ റീചാർജ് ചെയ്യാത്ത ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും നെറ്റ്‌വർക്ക് ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ വിതരണം ചെയ്തിരുന്നു ലൈഫ് ടൈം സിമ്മുകളെല്ലാം ഇപ്പോൾ പ്രതിമാസം റീചാർജ് ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പ്രതിമാസ റീചാർജ് ചെയ്തില്ലെങ്കിൽ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ ലഭിക്കില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം റീചാർജ് ചെയ്തില്ലെങ്കിൽ എയർടെൽ വരിക്കാര്‍ക്ക് 15 ദിവസം വരെ ഇൻകമിങ് കോൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 15 ദിവസം ഏഴു ദിവസമായി കുറച്ചിരിക്കുകയാണ്.

ഇതിനർഥം, പ്ലാൻ‌ കാലാവധി കഴിഞ്ഞാൽ‌ എയർ‌ടെൽ‌ വരിക്കാരന് ഒരാഴ്ച കൂടി മാത്രമേ കോളുകൾ‌ സ്വീകരിക്കാൻ‌ കഴിയൂ. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിലും വരിക്കാർക്ക് വോയ്‌സ് കോളുകൾ ചെയ്യാൻ കഴിയില്ല. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) ഉയർത്തുന്നതിനാണ് ഈ നീക്കം നടത്തിയതെന്നാണ് ടെലികോം കമ്പനികളുടെ അവകാശവാദം. 

മിനിമം റീചാർജ് സ്കീമിലെ മാറ്റം എയർടെല്ലിന്റെ ARPU ഉയർത്താൻ സഹായിക്കും. എങ്കിലും ഇതുപോലുള്ള മാറ്റങ്ങൾ കൂടുതൽ വരിക്കാരെ നഷ്ടപ്പെടുത്താൻ കാരണമാകും. എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി റിലയൻസ് ജിയോയ്ക്ക് പ്രീപെയ്ഡ് വരിക്കാർക്കായി മിനിമം റീചാർജ് സ്കീമുകളൊന്നുമില്ല. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന സര്‍വീസിലേക്ക് മാറും. മിനിമം റീചാർജ് സ്കീം ടെലികോം കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഇത് നിരവധി വരിക്കാർ ജിയോയിലേക്ക് പോർട്ട് ചെയ്യാനും കാരണമായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ