TECHNOLOGY

എയർടെലിന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിക്കുള്ള ഇന്ത്യൻ കമ്പനിയായി

Manu

07 Jan 2022

ന്യൂഡൽഹി: എയർടെലിനു പങ്കാളിത്തമുള്ള വൺവെബ് ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനായി എയർടെലും ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്സും ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ മുഖ്യ എതിരാളിയാണ് വൺവെബ്.

സ്റ്റാർലിങ്കിന്റെ ഇന്ത്യാ മേധാവി രാജിവയ്ക്കുകയും സർക്കാർ നിർദേശത്തെത്തുടർന്ന് പ്രീ–ബുക്കിങ് തുക ഉപയോക്താക്കൾക്ക് നൽകുകയും ചെയ്തു തുടങ്ങിയതിന്റെ പിറ്റേന്നാണ് എയർടെലിന്റെ കമ്പനി പ്രഖ്യാപനം. എയർടെലിന് 33 ശതമാനവും ഹ്യൂഗ്സിന് 67 ശതമാനം ഓഹരിയുമുണ്ടാകും. മേയ് മുതൽ വൺവെബ് സേവനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നത് ഈ കമ്പനിയായിരിക്കും.

ഐഎസ്ആർഒയുടെ സഹായത്തോടെ അടുത്ത വർഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും വൺവെബ്ബിനു പദ്ധതിയുണ്ട്. ഇതിനായി ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി വൺവെബ് കരാർ ഒപ്പുവച്ചിരുന്നു. പിഎസ്എൽവി, ജിഎസ്‍എൽവി–മാർക് ത്രീ എന്നീ റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുക. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ