STARTUP

കേരളത്തിലെ എഡ്യുക്കേഷന്‍ ആപ്പ് സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ കുതിപ്പ്

Newage News

06 Mar 2021

തിരുവനന്തപുരം: ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി ഏകദേശം 200 കോടി ഡോളര്‍ ആയി 2021ല്‍ വളരുമെന്ന് ഒരു റിപ്പോര്‍ട് കെപിഎംജി എന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനം 2017ല്‍ പുറത്തിറക്കുമ്പോള്‍ കോവിഡ് എന്ന പദം തികച്ചും അജ്ഞാതമായിരുന്നു. കോവിഡിന്റെ വരവോടെ കെപിഎംജിയുടെ നിഗമനങ്ങളെ മറികടക്കുന്ന നിലയില്‍ ഓണ്‍ലൈന്‍  വിദ്യാഭ്യാസ വിപണി വളര്‍ന്നാല്‍ അത്ഭുതമില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

കേരളത്തില്‍ കോവിഡിന് മുന്‍പ് തന്നെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിദ്ധ്യമായ ഓണ്‍ലൈന്‍ പഠന സമ്പ്രദായങ്ങളും ആപ്പുകളും കോവിഡിന്റെ വ്യാപനത്തോടെ ഒരു കുതിച്ചു ചട്ടത്തിന്റെ വക്കിലാണ് എന്നാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരം.കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ധനവാണ് കോവിഡിന് ശേഷം രേഖപെടുത്തിയത്. കോവിഡ് മഹാമാരി സാമൂഹ്യ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിച്ചപ്പോള്‍,ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളുമായി പൊരുത്തപ്പെടാന്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നിര്‍ബന്ധിതരായി.

കേരളത്തിലെ എഡ്യൂടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതൊരു മികച്ച അവസരമാണെന്നാണ് മുന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ യും നിലവില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ: സജി ഗോപിനാഥ് വിലയിരുത്തുന്നു. കേരളത്തിലെ നിരവധി പ്രാദേശിക എഡ്യൂ ടെക്ക്  സ്ഥാപനങ്ങള്‍ക്ക്, തങ്ങളുടെ ബ്രാന്‍ഡുകള്‍  വിപണിയിലെത്തിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. മികച്ച സേവനം ഉറപ്പു നല്‍കികൊണ്ട് ഈ മേഖലയിലെ കുത്തക ബ്രാന്‍ഡുകളുമായി കിടപിടിക്കാന്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ എകദേശം 60 ഓളം പഠന ആപ്പുകളുടെ സംരംഭങ്ങള്‍ ആണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഏകദേശം 20ഓളം  കോവിഡിന് ശേഷം തുടങ്ങിയവ ആണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒരു വക്താവ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ സിലബസിനെ അടിസ്ഥാനമാക്കി രൂപം കൊടുത്ത 90+ മൈ ട്യൂഷന്‍ ആപ്പിന്റെ ഉപയോഗം കോവിഡിന് ശേഷം 90 ശതമാനം കൂടി എന്ന് സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ ശരാശരി  മൂന്നര ലക്ഷം ഡൗണ്‍ലോഡുകളാണ് ആപ്പിന് ലഭിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടയില്‍ സംഭവിച്ചതാണ് ഈ വര്‍ദ്ധന.സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നിരവധി എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് കാലയളവില്‍ വലിയ നിക്ഷേപമാണ് സ്വന്തമാക്കിയത്. നിരവധി പുതിയ എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു പുറമെ മറ്റു ചില ആപ്പുകള്‍ പണിപ്പുരയിലാണ്.2020 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈനായി പഠനം  നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാതായി റെഡ് സീറും ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയും നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ സൗജന്യമായും പണമടച്ചും ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ ആപ്പുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ നിന്നും ഇരട്ടിയായി. 90 ദശലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി 2021 ഓടെ 6.3 മടങ്ങ് വര്‍ദ്ധിച്ച് 1.7 ബില്യണ്‍ ഡോളറിലേക്കും, പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ വിപണി 3.7 മടങ്ങ് വര്‍ദ്ധിച്ച് 1.8 ബില്യണ്‍ ഡോളറിലേക്കും എത്തിച്ചേരുമെന്നും റെഡ് സീര്‍ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിന് അകത്തും പുറത്തുമായി  ചെറുതും വലുതുമായ നിരവധി എഡ്യൂക്കേഷന്‍ ആപ്പുകളാണ് വിദ്യാഭ്യാസ വിപണി കൈയടക്കിയിരിക്കുന്നത്. െ്രെപമറി സ്‌കൂള്‍ തലം മുതല്‍ മത്സരപരീക്ഷാ പരിശീലനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ വ്യവസായമേഖലയായി ആപ്ലിക്കേഷനുകള്‍ വളര്‍ന്നുകഴിഞ്ഞു. വന്‍തോതിലുള്ള സാമ്പത്തിക നിക്ഷേപം ഈ വ്യവസായത്തിന് കരുത്തുപകരുന്നു. ബൈജൂസ്, വേദാന്ത്,  അണ്‍അക്കാഡമി തുടങ്ങിയവരാണ് ഈ രംഗത്തെ ഭീമന്മാര്‍.പഠന രീതികളിലും ഉള്ളടക്കത്തിലും ആപ്ലിക്കേഷനുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story