ECONOMY

ക്രൂഡ് ഇറക്കുമതിയില്‍ കുറവ് വരുത്താനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയ്ക്ക് രാജ്യം തുടക്കമിട്ടു

12 Aug 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്‍ഹി: ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയ്ക്ക് രാജ്യം തുടക്കമിട്ടു. ക്രൂഡ് ഇറക്കുമതിയില്‍ കുറവ് വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും സംയുക്തമായാണ് പദ്ധതിയില്‍ ഭാഗമാകുക.

ലോക ബയോഫ്യൂവല്‍ ഡേയുടെ ഭാഗമായാണ് ഉപയോഗിച്ച പാചക എണ്ണയില്‍നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. രാജ്യത്തെ 100 നഗരങ്ങളില്‍ പാചകയെണ്ണയില്‍നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭനടപടികളാണ് തുടങ്ങുക. ഇതിനായി പ്രമുഖ ഭക്ഷ്യശൃംഖലകളായ മക്ഡൊണാള്‍ഡ്‌സ്, കെഎഫ്‌സി, ബര്‍ഗര്‍ കിംഗ്, ഹാര്‍ദിറാം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പാചക എണ്ണ ഓയില്‍ കമ്പനികള്‍ ശേഖരിക്കും.

നിലവില്‍ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് 2018- 19 കാലയളവില്‍ രാജ്യത്തെ ക്രൂഡ് ഇറക്കുമതിയ്ക്കു വേണ്ടി വരുന്നത് 11,200 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം അധികമാണിത്. പുതിയ പദ്ധതി വിജയകരമായി നടപ്പാക്കി 2030 ആകുമ്പോള്‍ ഹൈ സ്പീഡ് ഡീസലില്‍ അഞ്ചു ശതമാനം ബയോ ഡീസല്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി