NEWS

കേരള ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു

Newage News

01 Jun 2020

തിരുവനന്തപുരം: പുതിയ കേരള ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. 18 മാസത്തെ സര്‍വീസിന് ശേഷം ടോം ജോസ് വിരമിച്ച സാഹചര്യത്തിലാണ് ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായത്. മന്ത്രിസഭ യോഗത്തിന്റേതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു ഡോ. ബിശ്വാസ് മേത്ത.

ബിശ്വാസ് മേത്ത സ്ഥാനമേല്‍ക്കുന്നതോട് അനുബന്ധിച്ച് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിരുന്നു.

1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത ഫെബ്രുവരി വരെയാണ് മേത്തയുടെ കാലാവധി. പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ