LAUNCHPAD

റിട്ടയർമെന്റ് ലിവിങ്ങിനെ പുനർനിർവ്വചിക്കുന്ന പുത്തൻ മാതൃകയായി 'ബ്ലെസ്'; ഏജിങ്ങിൽ സമഗ്ര സേവനങ്ങൾ നൽകുവാൻ ലക്ഷ്യമിട്ടുള്ള രണ്ടാംഘട്ട വിപുലീകരണം പൂർത്തിയാകുന്നു

14 Aug 2019

  • സർക്കാർ പകർത്തുന്നത് ബ്ലെസ്സിന്റെ ജെറിയാട്രിക് പ്രോട്ടോകോൾ
  • ജെറിയാട്രിക് രംഗത്തിറങ്ങുന്ന നവ സംരംഭകർക്ക്‌ കൺസൾട്ടേഷൻ സേവനങ്ങൾ
  • സോഷ്യൽ ബിസിനസ് കാറ്റഗറിയിൽ ഭാവിയിൽ ലിസ്റ്റിങ്ങിന്  


സ്പെഷ്യൽ റിപ്പോർട്ട്:

കൊച്ചി: കൂണുപ്പോലെ മുളച്ചുപൊന്തിയിരുന്ന വൃദ്ധ സദനങ്ങളുടെ കാലം കഴിയുകയാണ്. ആ സങ്കൽപം തന്നെ പാശ്ചാത്യ ലോകത്ത്നിന്ന് ഇന്ന് അപ്രത്യക്ഷമായി. റിട്ടയർമെൻറ്നു ശേഷം പുതു ജീവിതമാണ് നവ ലോകം മുന്നോട്ടു വയ്ക്കുന്നത്. കൂടുതൽ സ്വതന്ത്രമായ, സ്വസ്ഥമായ, സംതൃപ്തിജനകമായ ജീവിതം. പ്രായമാകുന്നതോടെ എല്ലാം കഴിയുകയാണെന്നു കരുതുന്നവർക്ക് റിട്ടയർമെന്റ് കമ്മ്യൂണിറ്റി ലൈഫ് നൽകുന്നത് പ്രതീക്ഷയുടെ സ്വപ്നച്ചിറകുകൾ.

മുൻപേ പറക്കുന്ന കേരളം 

റിട്ടയർമെന്റ് കമ്മ്യൂണിറ്റി ലിവിങ്ങിൽ കേരളം മുൻപേ നടക്കുകയാണ്. ശോഭാ ഗ്രൂപ്പിന്റെ പാലക്കാട്ടെ ഹെർമിറ്റേജ് ആയിരുന്നു ആദ്യ മാതൃക. എന്നാൽ ഈ സങ്കൽപം അതിന്റെ പൂർണതയിൽ  അവതരിപ്പിച്ചത് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ചെമ്പറക്കിയിലുള്ള ബ്ലെസ് റിട്ടയർമെന്റ് ലിവിങ് ആണെന്ന് പറയാം. ബ്ലെസ് ഹോംസ് ആണ് ഈ ആശയത്തെ തികഞ്ഞ സാങ്കേതികത്തികവോടെ കേരളത്തിൽ യഥാർഥ്യമാക്കിയത്. 

ആരെയും കൊതിപിക്കുന്ന മാതൃക. നല്ല കെട്ടിടങ്ങളിലും, പശ്ചാത്തല സൗകര്യങ്ങളിലും ഇത് പൂര്ണമാകുന്നില്ല. ഇവിടെ കഴിയുന്നവർക്ക് പകരാൻ കഴിയുന്ന പരിമിതികളും, സമാനതകളുമില്ലാത്ത സംതൃപ്തിയാണ് ഏറ്റവും പ്രധാനം. കുടുംബത്തിന് നൽകാൻ കഴിക്കുന്നതിനേക്കാൾ കരുതൽ. ഈ ഗുണങ്ങളൊക്കെ ചേരുന്നുവെന്നതാണ് ബ്ലെസ് പോലുള്ള റിട്ടയർമെന്റ് ഹോമുകളുടെ വിജയത്തിന് ആധാരം.

ഏജിങ് (Ageing) 

ലോകം ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് ഏജിങ്. കമ്മ്യൂണിറ്റി ലിവിങ്, മെഡിക്കൽ കെയർ, ഫുഡ് സപ്ലിമെന്റ്, റിക്രിയേഷൻ, കൗൺസിലിങ്, മൊബിലിറ്റി, മെഡിക്കൽ എക്വിപ്മെന്റ്സ് തുടങ്ങി നിരവധി ഘടകങ്ങൾ ചേർത്ത് വച്ചേ ഏജിങ്നെ അഭിസംബോധന ചെയ്യാൻ കഴിയൂ. 

ബ്ലെസ് ഹോംസ് ഈ സമഗ്രതയോടെയാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്. അതവരുടെ സമീപനത്തിൽ വ്യക്തം. റിട്ടയർമെന്റ് കമ്മ്യൂണിറ്റി ലിവിങിനെ ജെറിയാട്രിക് (geriatric) എന്ന മെഡിക്കൽ ശാസ്ത്ര ശാഖയുടെ എല്ലാ ആവശ്യകതകളും, സാധ്യതകളും ചേർത്താണ് അവർ പരിഗണിക്കുന്നത്. ഈ രംഗത്തു വികസിത രാജ്യങ്ങളിൽ നടന്നിട്ടുള്ള എല്ലാ പുത്തൻ പരീക്ഷണങ്ങളും, കാൽവയ്പുകളും ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ആവശ്യമായവ പകർത്തുകയും ചെയ്യുന്നു. ഇവിടെ പിന്തുടരുന്ന നടപടിക്രമങ്ങൾ (Procedures) എല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമാണ്. കേരളത്തിൽ ഒരു ജെറിയാട്രിക് പ്രോട്ടോകോൾ നിലവിലില്ല. സംസ്ഥാന സർക്കാർ സംവിധാനങ്ങളടക്കം പിന്തുടരുന്നത് ബ്ലെസ് രൂപകല്പന ചെയ്തിട്ടുള്ള പ്രോട്ടോകോൾ ആണ്.  ഈ രംഗത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പലരും ബ്ലെസ്സിന്റെ കൺസൾട്ടേഷൻ സേവനങ്ങളും പ്രയോജനപ്പെടുത്തുന്നു. 

രണ്ടാം ഘട്ടത്തിലേക്ക് 

ബ്ലെസ്സിന്റെ ആദ്യ ഘട്ടം വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു. ആശയത്തെ ചോർച്ചയില്ലാതെ അതിന്റെ പൂർണരൂപത്തിൽ സാക്ഷാത്കരിക്കുക പ്രയാസമേറിയ ദൗത്യമായിരുന്നെന്ന് ബ്ലെസ്സിന്റെ സംരംഭകർ പറയുന്നു. പക്ഷെ ഇവിടെ വന്നവർ ഈ അനുഭവത്തെ നെഞ്ചേറ്റി. ഇതിന്റെ ഭാഗമായവർ കൂടുതൽ പേരെ ക്ഷണിച്ചു. റഫറൽ ആയാണ് കൂടുതൽ പേർ റിട്ടയർമെന്റ് ലിവിങ് കമ്മ്യൂണിറ്റിയിലേക്ക് വരുന്നത്. കൂടുതൽ പേര് താല്പര്യം കാട്ടിയതോടെ നിർമാണത്തിന്റെ രണ്ടാം ഘട്ടം അതിവേഗം തീർക്കണമെന്നായി. കൂടുതൽ സ്ഥലങ്ങളിൽ ബ്ലെസ് തുടങ്ങണമെന്ന താല്പര്യം പലരും പങ്കു വച്ചു. അതിനാവശ്യമായ സ്ഥലം പലരും ഓഫർ ചെയ്തു. എന്നാൽ നിലവിൽ ചെമ്പറക്കിയിലുള്ള ആദ്യ പ്രോപ്പർട്ടി അതിന്റെ പൂർണ രൂപത്തിൽ ഉപയോഗിച്ച ശേഷം മതി വിപുലീകരണം എന്ന നിലപാടിലാണ് ബ്ലെസ്സിന്റെ പ്രൊമോട്ടര്മാർ. 


സാമൂഹ്യ സംരംഭമെന്ന നിലയിൽ; 

സോഷ്യൽ ബിസിനസ് കാറ്റഗറിയിൽ ലിസ്റ്റിങ്ങിന്  

വാർദ്ധക്യം ഇന്ത്യ നേരിടാനിരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. കേരളം പ്രത്യേകിച്ചും. എൻആർഐ സാന്ദ്രത കൂടുതലുള്ള കേരളത്തിൽ ഈ വിഷയം വൈകാതെതന്നെ ഗൗരവമാകും. നിരവധി സാമൂഹ്യ സംരംഭങ്ങൾ (Social Enterprises) ഏജിങ്, ജെറിയാട്രിക് രംഗത്ത് രാജ്യത്തുണ്ട്. റിട്ടയർമെന്റ് ഹോമിനൊപ്പം ഈ മേഖലയെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഉത്പന്നങ്ങളും, സേവനങ്ങളും എന്ന കാഴ്ചപ്പാടിലാണ് ബ്ലസ് ഹോംസ് മുന്നേറുന്നത്. പ്രോപ്പർട്ടി, പ്രോഡക്ട് , സർവീസസ്, കൺസൾട്ടിങ്, സൊല്യൂഷൻസ് എന്നിവയിൽ ബ്ലെസ് പ്രവർത്തിക്കും.

ഇന്ത്യിയിലെ ഒരു മുൻ നിര സോഷ്യൽ എന്റർപ്രൈസ് ആയി വളരുകയാണ് ലക്ഷ്യം. സോഷ്യൽ ബിസിനസ് കാറ്റഗറിയിൽ ലിസ്റ്റിങ്ങിനുള്ള സാധ്യതകളും സ്ഥാപനം തേടുന്നു. 


ബ്ലെസ് മാതൃക പകർത്തി നവ സംരംഭകർ

ബ്ലെസ് ഹോംസ് ഈ രംഗത്തുണ്ടാക്കിയ ഇമ്പാക്ട് നിരവധി സംരംഭകരെ ഈ രംഗത്തേക്ക് ആകർഷിച്ചു. റിട്ടയർമെന്റ് ഹോം തുടങ്ങാൻ നിരവധി സംരംഭകർ ഇപ്പോൾ മുന്നോട്ടു വരുന്നു. ബ്ലെസ് ഇവർക്ക് പലർക്കും നിലവിൽ കൺസൾട്ടിങ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. റിട്ടയർമെന്റ് ലിവിങ് ഒരു ഇക്കോ സിസ്റ്റം ആണ്. കേവലം കുറെ കെട്ടിടങ്ങൾ കൊണ്ട് മാത്രം അത് സാധ്യമാവണമെന്നില്ല എന്ന സന്ദേശമാണ് ബ്ലെസ് പൊതുസമൂഹത്തോടും ഈ രംഗത്തെ നവസംരംഭകരോടും പങ്കുവയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി ബ്ലെസ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കാം: https://blesshomes.in/

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story