TECHNOLOGY

ബ്ലോക് ചെയിൻ പരിശീലനത്തിൽ കേരളം ലോകത്തിന് മാതൃകയാകുന്നു; ഇതിനകം പരിശീലിപ്പിച്ചത് 1000 പേരെ

Newage News

18 Jan 2020

കൊച്ചി: ഡേറ്റ ബ്ലോക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യയായ ബ്ലോക് ചെയിൻ പരിശീലനത്തിൽ കേരളം ലോകത്തു തന്നെ മുന്നിൽ. ഇതിനകം 1000 പേരെ പരിശീലിപ്പിച്ചതോടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ബ്ലോക് ചെയിൻ സെന്ററുകൾ തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥാപിക്കുന്നു. അലയൻസ്, ഇവൈ, ടിസിഎസ്, വിപ്രൊ തുടങ്ങിയ കമ്പനികളുടെ ബ്ലോക് ചെയിൻ സെന്ററുകൾ കേരളത്തിലാണ്.

ഇവയുൾപ്പടെ ഡസനോളം കമ്പനികൾ  ഈ രംഗത്തു പ്രവർത്തനം ആരംഭിച്ചു. ഇന്റൽ, ബോഷ്, കോർഡ, ഹൈപ്പർ ലഡ്ജർ തുടങ്ങിയ കമ്പനികളും പരിശീലനത്തിൽ പങ്കാളിത്തം വഹിക്കുന്നു. ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മികച്ച കമ്പനികളിൽ ഉയർന്ന വേതനമുള്ള ജോലി ലഭിക്കുന്നു. പലരും ബ്ലോക് ചെയിൻ ബലത്തിൽ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുകയുമാണ്.

സംസ്ഥാനത്തിന് ഐടി രംഗത്തെ പുതിയ മുന്നേറ്റമാണ് ബ്ലോക് ചെയിൻ നൽകുന്നത്. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ എന്ന കെ-ഡിസ്ക് നേതൃത്വത്തിൽ കേരള ബ്ലോക് ചെയിൻ അക്കാദമി (കെബിഎ)യാണ് പരിശീലനം നൽകുന്നത്. പരിശീലന കേന്ദ്രം പ്രധാനമായും ടെക്നോപാർക്ക് ആണെങ്കിലും കൊച്ചിയിൽ കുസാറ്റ് കംപ്യൂട്ടർ കേന്ദ്രത്തിലും കോഴിക്കോട്ട് സൈബർ പാർക്കിലും പരിശീലനമുണ്ട്. 3 മാസത്തെ കോഴ്സ് പല ഘട്ടങ്ങളായിട്ടാണു പാസാകേണ്ടത്. ഇന്റലിന്റെ സഹകരണത്തോടെയുള്ള കോഴ്സാണെന്നത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതു പ്രഫഷനലുകൾക്കു വൻ നേട്ടമാണ്.

ബ്ലോക് ചെയിൻ പരിശീലനത്തിന് എബിസിഡി എന്നറിയപ്പെടുന്ന ആക്സിലറേറ്റഡ് ബ്ലോക് ചെയിൻ കംപീറ്റൻസി ഡവലപ്മെന്റ് പ്രോഗ്രാം ഇന്ത്യയിൽ കേരളത്തിൽ മാത്രമാണുള്ളത്. ലോകത്തു തന്നെ ഏതാനും കേന്ദ്രങ്ങളിൽ മാത്രം. ലോകമാകെ നിലവിൽ പതിനായിരം ബ്ലോക്  ചെയിൻ വിദഗ്ധരുണ്ടെങ്കിൽ അതിൽ ആയിരം പേർ കേരളത്തിൽ നിന്നാണ്. 20000 പേരെ പരിശീലിപ്പിക്കുകയാണ് കെബിഎയുടെ ലക്ഷ്യം.

പരിശീലനം നേടിയവരും ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഡസനോളം കമ്പനികളും വന്നതോടെ ഈ സാങ്കേതികവിദ്യയ്ക്കു വേണ്ട ഇക്കോസിസ്റ്റം ഇവിടെ രൂപപ്പെട്ടു.  മറ്റനേകം കമ്പനികൾ ഇവിടേക്കു വരുന്നത് അതിനാലാണ്. കമ്പനികളുടേയും സർക്കാരിന്റെയും അക്കൗണ്ടുകൾ സൂക്ഷിക്കുന്ന ഹൈപ്പർ ലഡ്ജർ, ബാങ്കുകളുടെ കൺസോർഷ്യമായ ആർ3, ധനകാര്യ ഡേറ്റ മാനേജ്മെന്റിനു വേണ്ടി രൂപം കൊടുത്ത കോർഡ എന്നിവയുടെ പരിശീലന പങ്കാളിയും കെബിഎ ആണെന്നതിനാൽ വിദേശ വിദ്യാർഥികളും വന്നു തുടങ്ങി. തമിഴ്നാട് സർക്കാരും അവിടെ ബ്ലോക് ചെയിൻ വികസനത്തിന് കേരളത്തെ സമീപിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ