AUTO

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 'ബ്ലാക്ക് ഷാഡോ' എഡീഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

Newage News

03 Dec 2020

  • ഡിസംബർ 7 മുതൽ ബിഎംഡബ്ല്യു ഓൺലൈൻ ഷോപ്പിലൂടെ പരിമിതമായ 24 യൂണിറ്റുകൾ മാത്രം ലഭ്യം
  • ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്‍റിൽ പ്രാദേശികമായി നിർമ്മിച്ച എക്‌സ്‌ക്ലൂസീവ് എഡീഷൻ

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ  വിക്രം പവ പറഞ്ഞു 'ഫസ്റ്റ് എവർ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ സെഡാന്‍റെ കംഫർട്ടും കൂപ്പെയുടെ സ്പോർട്ടിനെസും സന്നിവേശിപ്പിക്കുന്ന വാഹനമാണ്. ബിഎംഡബ്ല്യു 'എം' പെർഫോമൻസ് പാർട്ട്‌സുള്ള പുതിയ 'ബ്ലാക്ക് ഷാഡോ' എഡീഷൻ, എല്ലാ തലത്തിലും കാറിന്‍റെ സ്പോർട്ടി ക്യാരക്റ്റർ മെച്ചപ്പെടുത്തുന്ന തരത്തിൽ മികച്ച അത്‌ലെറ്റിക്ക് എഡ്‌ജ് നൽകുന്നു. ഡൈനാമിക്‌സിൽ ഫോക്കസ് ചെയ്‌ത് വികസിപ്പിച്ചിരിക്കുന്ന ഡിസൈൻ പ്രകടിപ്പിക്കുന്നത് മോട്ടോർസ്പോർട്ട് പ്രേമികളായ ഉപഭോക്താക്കളുടെ ആവശ്യകതകൾക്ക് ഉതകുന്ന തരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ശക്തമായ തനിമയുടെ പ്രകടനമാണ്. പരിമിതമായ യൂണിറ്റുകൾ മാത്രം ലഭ്യമായ 'ബ്ലാക്ക് ഷാഡോ' എഡീഷൻ ഏറ്റവും പുതിയ ബിഎംഡബ്ല്യു ഫോർ ഡോർ കൂപ്പെ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഒരുക്കുന്നു'

പുതിയ ഡിസൈൻ ഘടകങ്ങൾ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ എക്‌സ്‌റ്റീരിയർ വളരെ മികച്ചതാക്കി കൂടുതൽ ഡൈനാമിക്കായ ലുക്ക് നൽകുന്നു. 'എം' പെർഫോമൻസ് പാർട്ടുകൾ കാഴ്ച്ചയിൽ ഭംഗി നൽകുന്നു എന്ന് മാത്രമല്ല ലൈറ്റ് വെയ്റ്റ് കൺസ്ട്രക്ഷൻ കോൺസെപ്റ്റിലെ പ്രധാന ഘടകങ്ങളുമാണ്. എല്ലാ ഘടകങ്ങളും കാറിന്‍റെ നിർദ്ദിഷ്ട ക്യാരക്റ്ററിന് ഉതകുന്ന തരത്തിലും പെർഫോമൻസ്, പ്രൊഡക്ഷൻ ക്വാളിറ്റി, ഡിസൈൻ എന്നീ ആവശ്യകതകൾക്ക് ചേരുന്ന തരത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ 'ബ്ലാക്ക് ഷാഡോ' എഡീഷൻ, എം സ്പോർട്ട് ഡിസൈൻ സ്‌കീമിൽ സ്പെഷ്യൽ വിലയിൽ ലഭ്യമാണ് .

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story