CORPORATE

വാഹന വികസനത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ അന്താരാഷ്ട്ര വാഹന നിർമ്മാതാക്കൾ; ബി എം ഡബ്ല്യുവും ജഗ്വാർ ലാൻഡ് റോവറും ഒരുമിക്കുക വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിൽ

08 Jun 2019

ന്യൂഏജ് ന്യൂസ്, വൈദ്യുത വാഹന വികസനത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ ബി എം ഡബ്ല്യുവും ജഗ്വാർ ലാൻഡ് റോവറും(ജെ എൽ ആർ) ഒരുങ്ങുന്നു. ബാറ്ററിയിൽ ഓടുന്ന കാറുകൾ യാഥാർഥ്യമാക്കാനുള്ള ചെലവ് നിയന്ത്രിക്കുയെന്ന ലക്ഷ്യത്തോടെയാണു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവും ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറും കൈ കോർക്കുന്നത്. അടുത്ത തലമുറ വൈദ്യുത മോട്ടോർ, ട്രാൻസ്മിഷൻ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയവ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടാണു ബി എം ഡബ്ല്യു — ജെ എൽ ആർ സഖ്യം. 

യോജിച്ച പ്രവർത്തനത്തിലൂടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കുറഞ്ഞ സമയത്തിനകം നിറവേറ്റാനുള്ള അവസരമാണു പങ്കാളികളെ തേടിയെത്തുന്നതെന്നു ബി എം ഡബ്ല്യു ബോർഡ് അംഗം ക്ലോസ് ഫ്രോലിച് അഭിപ്രായപ്പെട്ടു. വികസന രംഗത്തെ സഹകരണത്തിലൂടെ അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലമുള്ള വൈദ്യുത വാഹനങ്ങൾ കുറഞ്ഞ സമയത്തിനകം വിൽപ്പനയ്ക്കെത്തിക്കാൻ ഇരു കമ്പനികൾക്കുമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

വാഹന വികസനത്തിലെ സഹകരണവും ഉൽപ്പാദന വിഭാഗത്തിലെ ആസൂത്രണവും യോജിച്ചുള്ള പർച്ചേസുമെല്ലാം ബി എം ഡബ്ല്യുവിനും ജെ എൽ ആറിനും വൻ സാമ്പത്തിക നേട്ടമാവുമെന്നാണു കണക്കുകൂട്ടൽ. അതേസമയം വികസനത്തിൽ സഹകരിക്കുമ്പോഴും വൈദ്യുത പവർ ട്രെയ്നുകൾ അതതു കമ്പനികൾ സ്വന്തം നിർമാണശാലയിലാവും ഉൽപ്പാദിപ്പിക്കുകയെന്നു ബി എം ഡബ്ല്യു വ്യക്തമാക്കുന്നു. ലോകത്തെ വെല്ലുന്ന വൈദ്യുത കാറുകൾ ഉൽപ്പാദിപ്പിക്കാനാവുമെന്നു കമ്പനി തെളിയിച്ചിട്ടുണ്ടെന്നു ജഗ്വാർ ലാൻഡ്റോവർ എൻജിനീയറിങ് ഡയറക്ടർ നിക്ക് റോജേഴ്സ് അവകാശപ്പെട്ടു. എന്നാൽ അടുത്ത തലമുറ ജഗ്വാറുകൾക്കും ലാൻഡ് റോവറുകൾക്കുമായി ഈ സാങ്കേതികവിദ്യ വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണു പുതിയ പങ്കാളിയുമായി സഹകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story