AUTO

ഒറ്റ ചാർജിൽ 440 കി.മീ വാഗ്ദാനവുമായി ബിഎംഡബ്ല്യു ഐഎക്സ് 3

Newage News

13 Jul 2020

ബിഎംഡബ്ല്യുവിന്റെ വൈദ്യുത എസ്‌യുവിയായ ഐഎക്സ് 3 അരങ്ങേറ്റം ചൊവ്വാഴ്ച. വൈദ്യുത പവർട്രെയ്ൻ സഹിതം വിൽപ്പനയ്ക്കെത്തുന്ന ആദ്യ ബിഎംഡബ്ല്യു മോഡലായ ഐ എക്സ് 3ക്ക് അടിത്തറയാവുന്നത് എസ്‌യുവിയായ എക്സ് 3 ആണ്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം പ്ലഗ് ഇൻ പവർ ട്രെയ്നോ പൂർണമായും വൈദ്യുത സംവിധാനമോ സഹിതമാവും ഐഎക്സ് 3യുടെ വരവ്. ഇക്കൊല്ലം അവസാനത്തോടെ കാർ ഉപയോക്താക്കൾക്കു കൈമാറാനാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ പ്രതീക്ഷ.

കാറിനു കരുത്തേകുന്നത്  74 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്. ഒറ്റ ചാർജിൽ കാർ 440 കിലോമീറ്റർ ഓടുമെന്നാണു ബിഎംഡബ്ല്യുവിന്റെ വാഗ്ദാനം. ബായ്ക്ക് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിലെ വൈദ്യുത മോട്ടോറിന് 290 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിയുമെന്നാണു കണക്ക്. <span style="">ഔഡിയുടെ ക്യു ഫോർ സ്പോർട് ബാക്ക് ഇ ട്രോൺ കൺസപ്റ്റും മെഴ്സീഡിസിന്റെ ഇക്യുസിയുമാണ് ഐ എക്സ് 3യുടെ എതിരാളികൾ. 

ഐ എക്സ് 3യിലൂടെ തുടക്കം കുറിക്കുന്ന വൈദ്യുത വാഹന ശ്രേണിയിൽ അടുത്ത വർഷത്തോടെ ഐ ഫോർ, ഐ നെക്സ്റ്റ് എന്നിവ കൂടി ലഭ്യമാക്കാനാണു ബി എം ഡബ്ല്യുവിന്റെ നീക്കം. 2023 ആകുന്നതോടെ 25 വൈദ്യുതീകരിച്ച മോഡലുകൾ പുറത്തിറക്കാനാണു കമ്പനിയുടെ തീരുമാനം. ഇതിൽ പകുതിയും പൂർണമായും വൈദ്യുതീകരിച്ചവയാകുമെന്നും ബിഎംഡബ്ല്യു വ്യക്തമാക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story