AUTO

ആരെയും ആകര്‍ഷിക്കുന്ന ക്ലാസിക്.ലുക്കിൽ പുതിയ ബിഎംഡബ്ല്യു F 850 GS അഡ്വഞ്ചര്‍; ഇന്ത്യയിലെത്തുന്നത് 15.40 ലക്ഷം വിലയിൽ

15 May 2019

ന്യൂഏജ് ന്യൂസ്, ജര്മന് വാഹന നിര്മാതാക്കളായ ബിഎംഡബ്ല്യു പുതിയ എഫ് 850 ജിഎസ് അഡ്വഞ്ചര് ഇന്ത്യയില് പുറത്തിറക്കി. പൂര്ണമായും നിര്മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ അഡ്വഞ്ചര് മോഡലിന് 15.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാന്റേര്ഡ് എഫ് 850 ജിഎസിനെക്കാള് രണ്ടര ലക്ഷത്തോളം വില കൂടുതലാണിത്. സ്റ്റൈല് റാലി പാക്കേജോടെ പ്രോ വേരിയന്റില് മാത്രമാണ് എഫ് 850 ജിഎസ് അഡ്വഞ്ചര് ലഭ്യമാവുക. രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിലും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

2018 മിലാന് മോട്ടോര് സൈക്കിള് ഷോയിലാണ് ഈ മോഡല് ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നത്. ആരെയും ആകര്ഷിക്കുന്ന ക്ലാസിക് അഡ്വഞ്ചര് ടൂറര് രൂപഘടന എഫ് 850 ജിഎസിന്റെപ്രൗഢി വര്ധിപ്പിക്കും. അസിമെട്രിക്ക് എല്ഇഡി ഹെഡ്ലാമ്പ്, എല്ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്ഇഡി ടേണ് ഇന്ഡികേറ്റര്, അഡ്ജസ്റ്റബിള് വിന്ഡ് സ്ക്രീന്, ബഷ് പ്ലേറ്റ്, നോക്കിള് ഗാര്ഡ്, ലഗേജ് ക്യാരിയര്, വലിയ സീറ്റ് എന്നിവ എഫ് 850 ജിഎസ് അഡ്വഞ്ചറിനെ വ്യത്യസ്തമാക്കും.

സ്മാര്ട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ റൈഡര്ക്ക് ആവശ്യമായ വിവരങ്ങള് നല്കും. മുന്നില് 21 ഇഞ്ച് ക്രോസ് സ്പോക്ക് വീലും പിന്നില് 17 ഇഞ്ചുമാണ് വീല്. 23 ലിറ്ററാണ് ഫ്യുവല് ടാങ്ക് കപ്പാസിറ്റി. 875 എംഎം ആണ് സീറ്റ് ഹൈറ്റ്. 244 കിലോഗ്രാമാണ് ആകെ ഭാരം.

853 സിസി എന്ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8250 ആര്പിഎമ്മില് 94 ബിഎച്ച്പി കരുത്തും 6250 ആര്പിഎമ്മില് 86 എന്എം ടോര്ക്കുമേകും ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്ബോക്സ്. മണിക്കൂറില് പരമാവധി 197 കിലോമീറ്ററാണ് വേഗത. ഹോണ്ട ആഫ്രിക്ക ട്വിന്, ട്രെയംഫ് ടൈഗര് 800 XCA എന്നിവയാണ് ഇന്ത്യയില് എഫ് 850 ജിഎസിന്റെ പ്രധാന എതിരാളികള്.



Related News


Special Story