AUTO

'സ്‍മാർട്ട് വീഡിയോ' ആശയവുമായി ബിഎംഡബ്ല്യു ആഫ്റ്റർ സെയിൽസ് വിഭാഗം

07 Oct 2019

ർവീസിനോ റീപ്പെയറിനോ എത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് സ്‍മാർട്ട് വീഡിയോ എന്ന ആശയവുമായി ബിഎംഡബ്ല്യു ആഫ്റ്റർ സെയിൽസ് വിഭാഗം. വാഹനത്തിൽ ഏതൊക്കെ പാർട്ട്സുകളാണ് മാറേണ്ടത്, എന്തൊക്കെ പ്രശ്നങ്ങളാണ് വാഹനത്തിനുള്ളതെന്ന സാങ്കേതിക വിശദീകരണം, അതിനു വേണ്ടി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങൾ വീഡിയോ രൂപത്തിലാക്കി ഉപഭോക്താവിന് അയച്ചു കൊടുക്കുന്നതാണ് സ്‍മാർട്ട് വീഡിയോ രീതി. ഇതിലൂടെ ഉപഭോക്താവിൽ നിന്ന് പെട്ടെന്ന് തന്നെ ജോലികൾ നിർവഹിക്കാനുള്ള അപ്രൂവലുകൾ ലഭിക്കുകയും ചെയ്യും. ബിഎംഡബ്ല്യു അവതരിപ്പിച്ച വീഡിയോ പരിഹാരം ഇപ്പോൾ തന്നെ 10000-ത്തിൽ അധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്നും, അവരെല്ലാം സേവനത്തിൽ സംതൃപ്‍തരാണെന്നും കമ്പനി അറിയിച്ചു. ബിഎംഡബ്ല്യു ഡീലർഷിപ്പിലെ ടെക്‌നീഷ്യന്മാർ ആയിരിക്കും വീഡിയോ തയാറാക്കി ഉപഭോക്താവിന് എത്തിക്കുന്നത്. ഓസ്ട്രേലിയ, യുസ്, യുകെ തുടങ്ങിയ 50 രാജ്യങ്ങളിലെ ബിഎംഡബ്ല്യു നെറ്റ്‌വർക്കുകളിൽ ഇപ്പോൾ തന്നെ ഈ സംവിധാനം ലൈവാണ്. ഇപ്പോൾ ഇന്ത്യയിലെ ഡീലർഷിപ്പുകളിലും ബിഎംഡബ്ല്യു സ്‍മാർട്ട് വീഡിയോ ലഭ്യമാണ്.



Related News


Special Story