Newage News
23 Feb 2021
ടൂറിംഗ് അധിഷ്ഠിത R 18 ക്ലാസിക് പ്രീമിയം ക്രൂയിസറിന്റ 'ഫസ്റ്റ് എഡിഷൻ' മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. പൂർണമായും നിർമിച്ച യൂണിറ്റായാണ് (CBU) മോട്ടോർസൈക്കിളിനെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. R 18 ക്ലാസിക് ഫസ്റ്റ് എഡിഷൻ മോഡലിനായി 24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില മുടക്കേണ്ടത്. പുതുതായി അവതരിപ്പിച്ചിരിക്കുന്ന വേരിയന്റ് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ ടൂറിംഗ്-ഓറിയന്റഡ് മോട്ടോർസൈക്കിൾ തന്നെയാണെന്നതാണ് ശ്രദ്ധേയം. ഡബിൾ ക്രാഡിൾ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ബിഎംഡബ്ല്യു R 18 ക്ലാസിക് നിർമിച്ചിരിക്കുന്നത്. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും ഇരട്ട പിൻസ്ട്രിപ്പുകളും 1936 മുതൽ ബോക്സറിനെ അനുസ്മരിപ്പിക്കുന്ന എക്സ്പോസ്ഡ് ഡ്രൈവ്ഷാഫ്റ്റുമാണ് ബൈക്കിന്റെ പ്രധാന ആകർഷണം. കൂടാതെ പ്രീമിയം മോട്ടോർസൈക്കിളിൽ വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സിക്കിൾ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്ലൈറ്റുകളും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്. വിൻഡ്ബ്ലാസ്റ്റിൽ നിന്നും റൈഡറിന്റെ മുഖത്തെ പരിരക്ഷിക്കുന്നതിനായി ഒരു വലിയ വിൻഡ്സ്ക്രീനും മോഡലിൽ ഉൾക്കൊള്ളുന്നുണ്ട്. ഏറ്റവും പ്രധാനമായി പാക്കേജിൽ ഒരു പില്യൺ സീറ്റ് ചേർക്കുന്നതിനിടയിൽ ബിഎംഡബ്ല്യു റൈഡർ സീറ്റിന്റെ കുഷ്യനും മാറ്റി. പാക്കേജ് പൂർത്തിയാക്കുന്നതിന് R18 ക്ലാസിക് ഒരു ജോഡി സാഡിൽബാഗുകളും നൽകുന്നുണ്ട്. 1,802 സിസി, എയർ-കൂൾഡ്, 2 സിലിണ്ടർ ബോക്സർ എഞ്ചിനാണ് R 18 ക്ലാസിക്കിന്റെ ഹൃദയം. ഇത് 4,750 rpm-ൽ പരമാവധി 90 bhp കരുത്തും 3,000 rpm-ൽ 158 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇത് ആറ് സ്പീഡ് ഗിയർബോക്സിലേക്കും ഷാഫ്റ്റ് ഡ്രൈവിലേക്കുമാണ് ജോടിയാക്കിയിരിക്കുന്നത്.റിവേഴ്സ് ഗിയർ ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാനുള്ള അവസരവും ബിഎംഡബ്ല്യു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. റെയിൻ, റോൾ, റോക്ക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ബൈക്ക് നിരത്തിലെത്തുന്നത്. 16 ഇഞ്ച് സ്പോക്ക് വീലുകളാണ് R 18 ക്ലാസിക് ഫസ്റ്റ് എഡിഷന് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്. മുൻവശത്ത് ഇരട്ട ഡിസ്ക് ബ്രേക്കുകളും പിന്നിൽ 4-പിസ്റ്റൺ ഫിക്സഡ് കോളിപ്പറുകളുള്ള സിംഗിൾ ഡിസ്ക് ബ്രേക്കും ബ്രേക്കുമാണ് സജ്ജീകരണത്തിൽ അടങ്ങിയിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, കീലെസ് റൈഡ് സിസ്റ്റം, എബിഎസ്, ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതകളും R 18 ക്ലാസിക് ഫസ്റ്റ് എഡിഷന്റെ സവിശേഷതകളാണ്.