Newage News
03 Feb 2021
- BMW മോട്ടോറാഡ് ഉടമകള്‍ക്കായി എക്സ്ക്ലൂസീവായി ഡിസൈന്‍ ചെയ്തിരിക്കുന്നതും തിരഞ്ഞെടുത്തതുമായ 50+ സഫാരി റൂട്ടുകള്‍
- ഏറ്റവും മികച്ച റൂട്ടുകള്‍, അനുഭവങ്ങള്‍, യാത്രാവേളയില്‍ തനതായതും പ്രചോദനകരവുമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനുള്ള അവസരം
BMW മോട്ടോറാഡ് ഇന്ത്യ നടത്തുന്ന അതുല്യ റൈഡിംഗ് എക്സ്പീരിയന്‍സായ BMW മോട്ടോറാഡ് സഫാരി 2021 ഇന്ത്യയില്‍ ആരംഭിച്ചു. ഇന്ത്യയിലെ BMW മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോട്ടോറാഡ് സഫാരി ഇരുചക്ര റൈഡര്‍മാര്‍ക്ക് അള്‍ട്ടിമേറ്റ് റൈഡിംഗ് എക്സ്പീരിയന്‍സ് നല്‍കും. 50+ ക്യൂറേറ്റഡ് റൈഡിംഗ് അനുഭവങ്ങള്‍ രാജ്യമെമ്പാടും സംഘടിപ്പിക്കും, പങ്കെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ പര്യവേക്ഷണവും സാഹസികതയും വാഗ്ദാനം ചെയ്യുന്നു, ഓരോ സഫാരിയിലും രാജ്യമെമ്പാടുമുള്ള വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ കഴിയുന്നു.
2021 ജനുവരി 29-31 വരെ ജയ്പൂര്‍ മുതല്‍ ബിക്കാനര്‍ വരെ നടന്ന ഗ്രേറ്റ് ഇന്ത്യന്‍ ഥാര്‍ ഡെസേര്‍ട്ട് റൈഡിലൂടെയുള്ള BMW മോട്ടോറാഡ് ഡെസേര്‍ട്ട് സഫാരിയിലൂടെയാണ് ഈ സീരീസ് തുടങ്ങിയത്. റൈഡിംഗ് സ്കില്‍സ് മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ സഫാരി പരമാവധി പ്രയോജനപ്പെടുത്താനും പയറ്റിത്തെളിഞ്ഞ റൈഡര്‍ സഫാരി ഫോര്‍മാറ്റുകളിലൂടെ റൈഡര്‍മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും കഴിയുന്നു.. സഫാരിയില്‍ പങ്കെടുക്കുന്നവര്‍ക്ക് BMW മോട്ടോറാഡ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്ട്രക്ടേഴ്സ് അക്കാഡമി (IIA) സര്‍ട്ടിഫൈഡ് ട്രെയ്നര്‍മാരില്‍ നിന്ന് ഓഫ് റോഡ് റൈഡിംഗിന്റെയും മൊത്തത്തിലുള്ള റൈഡിംഗ് സ്കില്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിശീലന സെഷന് ലഭിക്കും.
'ജീവിതം ഒരു സഫാരി ആക്കാന്‍ BMW മോട്ടോറാഡ് ഉടമകളെ സഹായിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ താല്‍പ്പര്യമുണ്ട്. ഒരു BMW മോട്ടോറാഡ് ബൈക്ക് സ്വന്തമാക്കുന്നതു വഴി ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് യാത്ര ചെയ്യാനുള്ള പുതിയ അഭിനിവേശം പര്യവേക്ഷണം ചെയ്യാനും പുതിയ ഭൂപ്രദേശങ്ങള്‍ കാണാനും ഒരു പുതിയ സ്വാതന്ത്ര്യബോധം ആസ്വദിക്കാനുമായുള്ള ഒരു ലോകം തുറക്കുന്നു. ഇന്ത്യയില്‍ BMW മോട്ടോറാഡ് കമ്മ്യൂണിറ്റിയും റൈഡിങ് സംസ്കാരവും വളര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. BMW മോട്ടോറാഡ് സഫാരി അതിന്റെ ഭാഗമായ എല്ലാവര്ക്കും വിശിഷ്ടമായ നിമിഷങ്ങളും കഥകളും യാത്രകളും സൃഷ്ടിക്കും', BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ ശ്രീ വിക്രം പവ പറഞ്ഞു.
സാഹസപ്രേമികള്ക്കുള്ളൊരു ടൂര്‍ ബേസ്ഡ് ആശയമാണ് BMW മോട്ടോറാഡ് സഫാരി. ഇത് റൈഡര്‍മാര്‍ക്ക് ആനന്ദം നല്‍കുന്നതിനൊപ്പം പുതിയ റൈഡിംഗ് സ്കില്‍സ് പഠിക്കാനും അവസരമൊരുക്കുന്നു. സമാന മനസ്ക്കരായ ആളുകള്‍ക്കൊപ്പം റൈഡിംഗിന്റെ സ്വാതന്ത്ര്യം ആസ്വദിക്കാനും പുതിയ പ്രദേശങ്ങള്‍ കാണാനും ഇതിലൂടെ സാധിക്കുന്നു. അള്‍ട്ടിമേറ്റ് ടെറെയ്നുകള്, ഹെയര്‍പിന്‍ വളവുകള്‍, നീണ്ടു കിടക്കുന്ന ഹൈവേകള്‍ തുടങ്ങിയവ ആസ്വദിക്കാനുള്ള ജീവിതത്തിലെ തന്നെ അസുലഭ നിമിഷമാണിത്. പോയിന്റ് ടു പോയിന്റ് ടൂറിലൂടെ 2 മുതല്‍ 5 ദിവസം വരെയാണ് സഫാരി നടക്കുന്നത്. സഫാരിയില്‍ റൈഡര്‍മാര്‍ക്ക് അവരുടേതായ സമയമെടുക്കാം. സര്‍വീസ്, മെഡിക്കല്‍ സപ്പോര്‍ട്ട് എന്നിവ നല്‍കുന്നതിന് സമ്പൂര്‍ണ്ണ സജ്ജീകരണമുള്ള ക്രൂ ഒപ്പമുള്ളതിനാല്‍ തടസ്സമില്ലാത്ത റൈഡിംഗ് നിങ്ങള്‍ക്ക് ആസ്വദിക്കാനാകും.