TECHNOLOGY

വാണിജ്യ സേവന അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ബോലോ ഇന്ത്യ ബോലോ മീറ്റ്‌സ് അവതരിപ്പിച്ചു

Newage News

28 Oct 2020

കൊച്ചി:  അതിവേഗം വളരുന്ന ഷോര്‍ട്ട് വീഡിയോ ഉള്ളടക്ക സംവിധാനമായ ബോലോ ഇന്ത്യ തങ്ങളുടെ പുതിയ സംവിധാനമായ ബോലോ മീറ്റ്‌സ് അവതരിപ്പിച്ചു. വ്യക്തികള്‍ക്കിടയില്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ സേവനങ്ങള്‍ക്ക് സാധ്യത ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നവര്‍ക്ക് തങ്ങളുടെ സവിശേഷമായ കഴിവുപയോഗിച്ചുള്ള ഉള്ളടക്കങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മുന്നില്‍ വിപണനം ചെയ്യാനാവും. 28 ലക്ഷം ക്രിയേറ്റേഴ്‌സ് ഉള്‍പ്പെടെ 14 ഭാഷകളിലായി 65 ലക്ഷം ഉപയോക്താക്കളാണ് ഇവിടെയുള്ളത്. ഈ പുതിയ സേവനത്തോടെ ബോലോ ഇന്തിയയുടെ ക്രിയേറ്റര്‍മാരുടെ എണ്ണത്തില്‍ 2021 മാര്‍ച്ചോടു കൂടിയ 30 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോലോ മീറ്റ്‌സ് വരുന്നതോടെ ക്രിയേറ്റര്‍ പങ്കാളികള്‍ക്ക് തങ്ങളുടെ പ്രത്യേക കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഫോളോവര്‍മാര്‍ക്കിടയിലേക്കു നല്‍കാനുള്ള സംവിധാനം ഉണ്ടാകും. രണ്ടു പേര്‍ തമ്മിലുളള സ്വകാര്യ വീഡിയോ ചാറ്റ് റൂമുകള്‍ വഴിയോ പരമാവധി പത്തു പേര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് വീഡിയോ സെഷന്‍ വഴിയോ ഇതു സാധ്യമാകും. ഉപയോക്താക്കള്‍ക്ക് മൈക്രോ പെയ്‌മെന്റ്‌സ് വഴി അവരവരുടെ പ്രിയ ക്രിയേറ്റര്‍മാരുടെ സെഷനുകള്‍  ബുക്കു ചെയ്യാം. ജോതിഷം മുതല്‍ മാനസിക ആരോഗ്യം വരെയുള്ള നിരവധി വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വ്യക്തിഗത ജോതിഷ സേവനങ്ങള്‍ക്കായുള്ള സെഷനുകള്‍ 100 രൂപ മുതല്‍ ഉള്ളപ്പോള്‍ ഭാഷയോ നൃത്തമോ പഠിക്കുന്നതിന്  അയ്യായിരം രൂപ വരെ ഉയരുന്നുമുണ്ട്. ഇപ്പോള്‍ തന്നെ പ്രതിമാസം 50,000- 60,000 രൂപ നേടുന്ന ക്രിയേറ്റര്‍മാര്‍ക്ക് ബോലോ മീറ്റ്‌സ് എത്തുന്നതോടെ കൂടുതല്‍ വിപുലമായ ഫോളോവര്‍മാരെ ലഭിക്കുകയും ഇതു പല മടങ്ങായി വര്‍ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. ബോലോ മീറ്റ്‌സ് അവതരിപ്പിക്കുന്നതിലൂടെ ക്രിയേറ്റര്‍ പങ്കാളികളുടെ സാമ്പത്തിക സ്വാതന്ത്ര്യം മെച്ചപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലിരിക്കുന്നവര്‍ക്കു പോലും ഈ സേവനങ്ങള്‍ നേടാനുള്ള സൗകര്യം നല്‍കുക കൂടിയാണു ചെയ്യുന്നതെന്ന് ബോലോ ഇന്തിയയുടെ സ്ഥാപകനും സിഇഒയുമായ വരുണ്‍ സക്‌സേന ചൂണ്ടിക്കാട്ടി. രാജ്യത്തെ കഴിവുള്ളവര്‍ക്ക് കൂടുതല്‍ വരുമാന സാധ്യത കൂടിയാണു തങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ