TECHNOLOGY

കോവിഡ് വാക്‌സിൻ ബൂസ്റ്റര്‍ ഡോസ്: നിര്‍ണായക തീരുമാനം ഉടന്‍

Amala Savior

24 Nov 2021

ന്യൂഡൽഹി: നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ മാസം അവസാനം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ പല രാജ്യങ്ങളും കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് എന്ന മാര്‍ഗം ഇതിനകം തേടിക്കഴിഞ്ഞു. അമേരിക്കയില്‍ ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് എന്ന ആശയം വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍, ബൂസ്റ്റര്‍ ഡോസുകളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയും ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് ഇതുവരെ കാര്യമായി ചര്‍ച്ച നടത്തിയിരുന്നില്ല.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യവും നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ചര്‍ച്ച ചെയ്‌തേക്കും. ജനുവരി മുതല്‍ മറ്റ് അസുഖങ്ങളുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ മാസം നടക്കാനിരിക്കുന്ന നിര്‍ണായക യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ