CORPORATE

ഡ്രൈവർ ഇല്ലാത്ത ടാക്സി സേവനം വികസിപ്പിക്കുന്നതിന് ഊബർ; 100 കോടി ഡോളർ നിക്ഷേപവുമായി ടൊയോട്ടയും സോഫ്റ്റ്ബാങ്ക് വിഷൻഫണ്ടും

23 Apr 2019

ന്യൂഏജ് ന്യൂസ്, ടോക്യോ∙ വാടക കാർ സേവന ദാതാക്കളായ ഊബറിൽ ജപ്പാനിലെ പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ടയും നിക്ഷേപ സ്ഥാപനമായ സോഫ്റ്റ്ബാങ്ക് വിഷൻഫണ്ടും ചേർന്ന് 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഡ്രൈവർ ഇല്ലാത്ത ടാക്സി സേവനം വികസിപ്പിക്കുന്നതിനാണിത്.ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ നിക്ഷേപ നടപടി പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം തന്നെ ഊബറിന്റെ ഓഹരികൾ പൊതുവിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ടെക് വിഭാഗം ഓഹരികളിൽ ലോകത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഊബറിന്റേതെന്നാണ് കരുതപ്പെടുന്നത്.ടൊയോട്ട ഊബറിൽ ഇതിനകം 50 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം