CORPORATE

മുത്തൂറ്റ് ഫിനാൻസ്: ലാഭം 1972 കോടി; രേഖപ്പെടുത്തിയത് 11 % വർധന

15 May 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപ കമ്പനികളും ചേർന്നു ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നേടിയതു 2,103 കോടി യുടെ  ലാഭം. 14 % വർധന.ഗ്രൂപ് മൊത്തം നൽകിയതു 38,304 കോടിയുടെ വായ്പ. മുൻ വർഷമിതു 31,921 കോടി രൂപയായിരുന്നു; 20 ശതമാനം വളർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം ലാഭം 1972 കോടി രൂപയായി; 11 % വർധന. മുൻ വർഷം ഇത് 1778 കോടി രൂപയായിരുന്നു. വായ്പ നൽകിയതു 34,246 കോടി രൂപ. 2017-18 ൽ ഇതു 29142 കോടി രൂപയായിരുന്നു.

മുത്തൂറ്റ് ഹോംഫിൻ ലിമിറ്റഡ് 36 കോടി രൂപ ലാഭം നേടി. മൈക്രോ ഫിനാൻസ് കമ്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് 73 കോടി രൂപ ലാഭം നേടി. മറ്റൊരു ഉപ കമ്പനിയായ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 268 കോടി രൂപ പ്രീമിയം നേടി. ലാഭം  11 കോടി രൂപയിൽ നിന്നു 15 കോടിയായി.

ശ്രീലങ്കൻ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാൻസ് 10 കോടി ശ്രീലങ്കൻ രൂപ ലാഭം നേടി. മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് നൽകിയ വായ്പ 311 കോടി രൂപയിലെത്തി. ഐഎൽ ആൻഡ് എഫ്എസിനുണ്ടായ സാമ്പത്തിക തകർച്ച മേഖലയെ കാര്യമായി ബാധിച്ചിരുന്നുവെങ്കിലും അതു മറികടന്നാണു മുത്തൂറ്റ് നേട്ടമുണ്ടാക്കിയതെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കമ്പനി 120 % (12 രൂപ) ഇടക്കാല ലാഭ വിഹിതം നൽകി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ യുണൈറ്റഡ് ഫിനാൻസിൽ 20 % ഓഹരി പങ്കാളിത്തം നേടി.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം