LAUNCHPAD

സമയനഷ്ടവും അഴിമതിയും ഇല്ലാതാക്കാൻ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്; വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് അപേക്ഷയും ഇനി ഓൺലൈനിൽ

22 Mar 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ വാഹന റജിസ്‌ട്രേഷനുള്ള കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ആയ വാഹൻ കൂടുതൽ ആർടി ഓഫിസുകളിലേക്കു വ്യാപിപ്പിക്കുന്നു. നേരത്തെ തിരുവനന്തപുരത്തു തുടങ്ങിയ സൗകര്യം ഇന്നലെ മുതൽ എറണാകുളം, കോഴിക്കോട്, കൊല്ലം, മൂവാറ്റുപുഴ, വടകര, വയനാട് എന്നിവിടങ്ങളിൽ നടപ്പാക്കിത്തുടങ്ങി. ബാക്കിയുള്ള 11 ആർടി ഓഫിസുകളിൽ ഈയാഴ്ച തന്നെ വാഹൻ നടപ്പിലാകും. സബ് ആർടി ഓഫിസുകളും വൈകാതെ വാഹനിലേക്കു മാറും. വാഹനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകും. മോട്ടോർ വാഹന വകുപ്പിന്റെ കംപ്യൂട്ടറൈസേഷൻ 2006ൽ തന്നെ തുടങ്ങിയെങ്കിലും സേവനങ്ങൾ സർവർ അധിഷ്ഠിതമായിരുന്നു. 

ഒരു ഓഫിസിൽ നിന്നുള്ള രേഖകൾ മറ്റൊരു ഓഫിസിൽ ലഭിക്കുക പ്രയാസമായിരുന്നു. വെബ് അധിഷ്ഠിതമായി കേന്ദ്രസർക്കാർ വാഹൻ സംവിധാനം തുടങ്ങിയതോടെ കേരളവും അതിലേക്കു മാറുകയായിരുന്നു. റജിസ്ട്രേഷൻ, ഫിറ്റ്നെസ് ടെസ്റ്റ്, ലൈസൻസ് ടെസ്റ്റ് തുടങ്ങിയ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ നിന്നുള്ള മിക്കവാറും സേവനങ്ങളെല്ലാം ഇനി ഓൺലൈൻ ആയി ലഭിക്കും. ഫാൻസി നമ്പർ ലഭിക്കാനുള്ള ലേലവും ഇനി ഓൺലൈൻ വഴിയാകും. വാഹൻ നടപ്പാകുന്നതോടെ സമയനഷ്ടവും ക്രമക്കേടുകളും അഴിമതിയും ഇല്ലാതാക്കാൻ കഴിയുമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story