CORPORATE

ബിപിസിഎൽ വിൽപന നടപടികൾ വേഗത്തിലാക്കി കേന്ദ്ര ധനമന്ത്രാലയം; ഏജൻസികളെ നിയമിക്കാൻ ഇന്ന് അഭിമുഖം

29 Nov 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: സമയം ‘നഷ്ടപ്പെടുത്താതെ’ ബിപിസിഎൽ വിൽപന നടപടികളുടെ അടുത്ത ഘട്ടത്തിലേക്കു കേന്ദ്ര ധനമന്ത്രാലയം. വിൽപനയ്ക്കു മുന്നോടിയായുള്ള സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായി അസറ്റ് വാല്യുവർ, ട്രാൻസാക്‌ഷൻ അഡ്വൈസർ, ലീഗൽ അഡ്വൈസർ നിയമനങ്ങൾക്കുള്ള അഭിമുഖം ഇന്നു ഡൽഹിയിൽ നടക്കും. 

6 ഏജൻസികൾ

ധനമന്ത്രാലയത്തിനു  കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പു നടത്തുന്ന അഭിമുഖത്തിൽ 6 ഏജൻസികളാണു പങ്കെടുക്കുന്നത്. കൈമാറ്റം സംബന്ധിച്ച സാങ്കേതിക ഉപദേശം നൽകുകയാണു ട്രാൻസാക്‌ഷൻ അഡ്വൈസറുടെ ദൗത്യം. ലീഗൽ അഡ്വൈസർ നിയമപരമായ വിഷയങ്ങളിൽ വിശദ ഉപദേശം നൽകും. ആസ്തി മൂല്യം നിർണയിക്കുകയെന്ന ദൗത്യമാണ് അസറ്റ് വാല്യൂവറുടേത്. 

രണ്ടു കമ്പനികളാണ് അസറ്റ് വാല്യൂവർ നിയമനത്തിനുള്ള അഭിമുഖത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. പ്രോട്ടോക്കോൾ ഇൻഷുറൻസ് സർവേയേഴ്സ് ആൻഡ് ലോസ് അസസ്സേഴ്സ്, ആർബിഎസ്എ അഡ്വൈസേഴ്സ് എന്നീ സ്ഥാപനങ്ങളോട് അവതരണം (പ്രസന്റേഷൻ) നടത്താനാണു നിർദേശം. 2 കമ്പനികൾക്കും 15 മിനിറ്റ് വീതമാണു സമയം അനുവദിച്ചിട്ടുള്ളത്. അവതരണം പൂർത്തിയായ ശേഷം, കമ്പനികൾ സമർപ്പിച്ചിട്ടുള്ള ഫിനാൻഷ്യൽ ബിഡിന്റെ പരിശോധനയും നടക്കും. 

ട്രാൻസാക്‌ഷൻ അഡ്വൈസർ അഥവാ അഡ്വൈസർ നിയമനത്തിനായി എസ്ബിഐ ക്യാപ്പിറ്റൽസ്, ഡിലോയിറ്റ് ടൂഷ് തുമാറ്റ്സു കമ്പനികളാണു രംഗത്ത്. ഇവർക്കും 15 മിനിറ്റ് വീതമാണ് അവതരണത്തിന് അനുവദിച്ചിട്ടുള്ളത്. ലീഗൽ അഡ്വൈസർ നിയമനത്തിനായി ഷാർദൂൽ അമർചന്ദ് മംഗൾദാസ്, ലുത്ര ആൻഡ് ലുത്ര, ജെ.സാഗർ അസോഷ്യേറ്റ്സ് എന്നീ സ്ഥാപനങ്ങളാണു പട്ടികയിൽ. 15 മിനിറ്റ് വീതം നീളുന്ന അവതരണത്തിനും തുടർന്നുള്ള ഫിനാൻഷ്യൽ ബിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും അന്തിമ നിയമനം.

അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അടുത്ത മാർച്ചിനകം വിൽപനയെന്ന ലക്ഷ്യം നേടുന്നതിനായാണു ധൃതി പിടിച്ചുള്ള സർക്കാർ നീക്കങ്ങൾ. വിറ്റഴിക്കൽ ഉപദേശകരെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ബിപിസിഎൽ സ്വകാര്യവൽക്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ആരംഭിച്ചിരുന്നു.

പണിമുടക്കു മൂലം ബിപിസിഎൽ കൊച്ചി റിഫൈനറിയിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിലും പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്നു പൊലീസ് ഉറപ്പാക്കണമെന്നു ഹൈക്കോടതി.  വിമാനത്താവളങ്ങളിലെ ഏവിയേഷൻ ഫ്യുവൽ കേന്ദ്രങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടരുതെന്നു നിർദേശിച്ചിട്ടുണ്ട്.

സ്വകാര്യവൽക്കരണത്തിനെതിരെ വിവിധ സംഘടനകൾ ഇന്നു നടത്തുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കു കയറുന്ന തൊഴിലാളികളെ തടയുന്നില്ലെന്ന് ഉറപ്പാക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും ഹൈക്കോടതി നൽകിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story