NEWS

കോവിഡ്-19: ‘ബ്രേക്ക് ദ ചെയിന്‍’ രണ്ടാംഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി; "തുപ്പല്ലേ തോറ്റു പോകും" ക്യാമ്പയിൻ ശക്തമാക്കും

Newage News

30 Apr 2020

തിരുവനന്തപുരം: ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുപ്പല്ലേ തോറ്റു പോകും' എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതുവിടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ ക്യാമ്പയിനില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തു മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പിടിക്കാനാവുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതത്ത് വേനല്‍ മഴ പെയ്യുന്ന്ത കൂടി നാം ഘട്ടത്തില്‍ കണക്കിലെടുക്കണം. പൊതുവായ ജാഗ്രതയോടൊപ്പം തന്നെ തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം. മാലിന്യ സംസ്‌കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം ഒരുക്കാന്‍ പ്രാദേശികഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ