AUTO

ഡീസല്‍ എന്‍ജിനുകളുടെ ഭാവി അവസാനിക്കുന്നു? ബിഎസ്-6 ലേക്ക് മാറാന്‍ ഇന്ത്യന്‍ വാഹനങ്ങള്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 ലേക്ക് മാറുന്നത് ഭാരിച്ച ചെലവ് വരുത്തിയേക്കും

17 May 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയിലെ വാഹനങ്ങള് ബിഎസ്-6 നിലവാരത്തിലുള്ള എന്ജിനിലേക്ക് മാറുന്നതോടെ ഡീസല് എന്ജിനുകളുടെ കാര്യത്തിലുള്ള ആശങ്കകളും ഉയരുകയാണ്. ചെറിയ കരുത്തിലുള്ള ഡീസല് എന്ജിനുകള് ബിഎസ്-6 ലേക്ക് മാറുന്നത് ഭാരിച്ച ചെലവ് വരുന്ന കാര്യമാണെന്നതാണ് ഈ ആശങ്കകളുടെ മൂലകാരണം. എന്നാല്, 1500 സിസിക്ക് മുകളിലുള്ള എന്ജിനുകള് ബിഎസ്-6 ലേക്ക് മാറ്റുന്നതിന് ചെറിയ എന്ജിനുകള്ക്കുള്ള ചെലവ് വരില്ലെന്നാണ് റിപ്പോര്ട്ട്.

ഈ കാരണം കൊണ്ടുതന്നെ ചെറിയ എന്ജിനുകള് ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നില്ലെന്ന് മാരുതി പ്രഖ്യാപിച്ച് കഴിഞ്ഞു. പാസഞ്ചര് വിഭാഗത്തിലും വാണിജ്യ വിഭാഗത്തിലും വാഹനങ്ങള് എത്തിക്കുന്ന ഇന്ത്യയിലെ മറ്റൊരു വാഹനനിര്മാതാക്കളായ ടാറ്റയും ചെറിയ കരുത്തിലുള്ള ഡീസല് എന്ജിനുകള് ബിഎസ്-6 ആക്കില്ലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മാരുതിയുടെ സ്വിഫ്റ്റ് ഉള്പ്പെടെയുള്ള വാഹനങ്ങളില് 1.3 ലിറ്റര് ഡീസല് എന്ജിനാണ് നല്കിയിട്ടുള്ളത്. ഈ എന്ജിന് ബിഎസ്-6 ലേക്ക് മാറില്ലെന്നാണ് സൂചന.

എന്നാല്, സ്വന്തം വാഹനങ്ങള്ക്കായി അടുത്തിടെ മാരുതി 1.5 ലിറ്റര് ഡീസല് എന്ജിന് വികസിപ്പിച്ചിരുന്നു. സിയാസ്, എര്ട്ടിഗ തുടങ്ങിയ മോഡലുകളില് ഈ എന്ജിന് നല്കുകയും ചെയ്തിരുന്നു. മാരുതി വില്ക്കുന്ന കാറുകളില് 23 ശതമാനവും ഡീസല് വാഹനങ്ങളാണ്. അതുകൊണ്ട് തന്നെ മാരുതി വികസിപ്പിച്ച 1.5 ലിറ്റര് ഡീസല് എന്ജിന് ബിഎസ്-6 നിലവാരത്തിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ടാറ്റയുടെ കരുത്തുകുറഞ്ഞ ഡീസല് എന്ജിനുകളുടെ കാര്യത്തിലാണ് ഈ ആശങ്ക നിലനില്ക്കുന്നത്. ടാറ്റയുടെ ടോപ്പ് സെല്ലിങ് വാഹനമായ ടിയാഗോ, ടിഗോര് എന്നീ വാഹനങ്ങളില് 1.05 ലിറ്റര് റെവോടോര്ക് ഡീസല് എന്ജിനാണുള്ളത്. ഇത് ബിഎസ്-6 ലേക്ക് മാറിയാല് വാഹനത്തിന്റെ വില ഗണ്യമായി ഉയര്ത്തേണ്ടി വരും. അതുകൊണ്ട് തന്നെ ഈ എന്ജിന് നിര്ത്താനാണ് സാധ്യത. അതേസമയം, ടാറ്റ നെക്സോണിന് കരുത്തേകുന്ന 1.5 ലിറ്റര് എന്ജിന് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്ത്തുന്നുണ്ട്.

അമേരിക്കന് വാഹന നിര്മാതാക്കളായ ഫോര്ഡിന്റെ എല്ലാ ഡീസല് എന്ജിനുകളും ബിഎസ്-6 നിലവാരത്തിലേക്ക് മാറുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഏപ്രില് ഒന്നിന് മുമ്പായി തന്നെ ഭാരത് സ്റ്റേജ് 6 (ബി.എസ്-6) മാനദണ്ഡങ്ങള് പുലര്ത്തുന്ന ഡീസല് എന്ജിനിലേക്ക് ഫോര്ഡിന്റെ എല്ലാ മോഡലുകളും മാറുമെന്നാണ് കമ്പനി ഉറപ്പുനല്കിയിട്ടുള്ളത്. എന്നാല്, വിലയില് നേരിയ വര്ധനവുണ്ടാകുമെന്ന സൂചനയും ഫോര്ഡ് നല്കുന്നുണ്ട്.

ഹോണ്ടയുടെ ഡീസല് എന്ജിനുകളും ബിഎസ്-6-ലേക്ക് മാറുന്നുണ്ട്. 1.5 ലിറ്റര്, 1.6 ലിറ്റര് ഡീസല് എന്ജിനുകളാണ് ഹോണ്ട നിര്മിച്ചിട്ടുള്ളത്. ഹോണ്ടയുടെ അമേസ്, സിറ്റി, ഡബ്ല്യുആര്-വി, ബിആര്-വി, ജാസ് എന്നീ മോഡലുകള് 1.5 ലിറ്റര് ഡീസല് എന്ജിനില് എത്തുന്നുണ്ട്. സിവിക്, സിആര്-വി സെവന് സീറ്റര് എന്നിവയുടെ ഡീസല് മോഡലുകള്ക്ക് കരുത്തേകുന്നത് 1.6 ലിറ്റര് എന്ജിനാണ്.



Related News


Special Story