AUTO

ഹോണ്ട ജാസ് ബിഎസ്-6 ടീസര്‍ പുറത്ത്‌

Newage News

18 Apr 2020

ന്ത്യയിലെ വാഹന നിരയെ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ ജാസിന്റെ മുഖം മിനുക്കിയ പതിപ്പും നിരത്തുകളിലെത്താനൊരുങ്ങുന്നു.

ഇപ്പോഴിതാ ഹോണ്ട ജാസിന്റെ വരവറിയിക്കുന്ന ടീസര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഈ വാഹനം ഷോറൂമുകളില്‍ എത്തിത്തുടങ്ങുമെന്നാണ് സൂചന.

ക്രോമിയം സ്ട്രിപ്പുകളും ഗ്ലോസി ബാക്ക് ബാറും ഉള്‍പ്പെടുന്നതാണ് പുതിയ ഡിസൈനിലുള്ള ഗ്രില്ല്. മസ്‌കുലര്‍ ഭാവമുള്ള പുതിയ ബംമ്പര്‍, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ബംമ്പറിന്റെ താഴെയായി ഉളവലിഞ്ഞിരിക്കുന്ന ഫോഗ്ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള മറ്റ് പുതുമകള്‍. എന്നാല്‍, അലോയി വീല്‍ ഉള്‍പ്പെടെ എക്സ്റ്റീരിയര്‍ മുന്മോഡലിനോട് സമാനമാണ്.

ഇന്റീരിയര്‍ സംബന്ധിച്ച സൂചനകള്‍ ഹോണ്ട നല്‍കിയിട്ടില്ല. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും പുതിയ ജാസിലും പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്‌സ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story