AUTO

ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല; ബി.എസ്. VI നടപ്പാക്കുന്നതില്‍ സാവകാശം തേടി വാഹന നിര്‍മാതാക്കള്‍

09 Sep 2019

ന്യൂഏജ് ന്യൂസ്, മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബി.എസ്. VI വാഹനങ്ങള് പുറത്തിറക്കുന്നതില് സാവകാശം തേടി വാഹന കമ്പനികള്. ബി.എസ്. VI മലിനീകരണ ചട്ടങ്ങള് നടപ്പാക്കുമ്പോള് വിപണിയില് അതിനുള്ള മാറ്റത്തിന് ആവശ്യമായ സമയം ലഭ്യമാക്കാന് സര്ക്കാര് ഇടപെടണമെന്ന് വാഹന നിര്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ടു.

2020 ഏപ്രില് മുതല് ബി.എസ്. VI നിയമം നടപ്പാക്കാനാണ് നിലവില് തീരുമാനിച്ചിട്ടുള്ളത്. ഒറ്റരാത്രികൊണ്ട് ബി.എസ് IV വാഹനങ്ങളുടെ ഉത്പാദനവും വിപണനവും നിര്ത്തി ബി.എസ്. VI വാഹനങ്ങള് കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണെന്ന് സിയാം പ്രസിഡന്റ് രാജന് വധേര പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകളുടെ അധ്വാനവും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമാകും ഇതുവഴി പാഴാവുക. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (അക്മ)യുടെ വാര്ഷിക സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനനിര്മാതാക്കള്ക്കും വാഹന ഘടക നിര്മാതാക്കള്ക്കും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. മാത്രമല്ല, രാജ്യത്ത് ബി.എസ്. VI ഇന്ധനത്തിന്റെ ലഭ്യത ഇനിയും വ്യാപകമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ മാര്ച്ച് 31-ന് ഒറ്റയടിക്ക് മാറ്റം കൊണ്ടുവരിക ബുദ്ധിമുട്ടായിരിക്കും.

ഇത്തരത്തില് ഒരിക്കലും ലോകത്തൊരിടത്തും നടന്ന ചരിത്രമില്ല. മാര്ച്ചിനകം നിലവില് നിര്മിച്ചിട്ടുള്ള വാഹനങ്ങള് പൂര്ണമായി വില്ക്കുന്നതു സംബന്ധിച്ച് ഇപ്പോള് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 2020 ഏപ്രില് ഒന്നു മുതല് ബി.എസ്. IV വാഹനങ്ങളൊന്നും രാജ്യത്ത് വില്ക്കരുതെന്ന് കഴിഞ്ഞ വര്ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story