TECHNOLOGY

ടെക് മഹീന്ദ്രയും ഐ.ടി.ഐ.യും ചേർന്നുള്ള പരീക്ഷണം മൂന്നുമാസം കൂടി നീട്ടി; ബി.എസ്.എൻ.എൽ തദ്ദേശീയ 4-ജി സാങ്കേതികത വികസിപ്പിക്കൽ നീളും

Newage News

29 Oct 2020

തൃശ്ശൂർ: ബി.എസ്.എൻ.എൽ. 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒക്ടോബറിൽ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരി വരേ നീട്ടി.

സോഫ്റ്റ്വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും(ഐ.ടി.ഐ.) ചേർന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണു വിവരം.

ടവറുകളിലെ ബേസ് ട്രാൻസീവർ സ്റ്റേഷൻ(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാർഡ്വേർ ഭാഗങ്ങൾ ഐ.ടി.ഐ.യും സോഫ്റ്റ്വേർ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവർ സൈറ്റുകളിലാണ് പരീക്ഷണം.

2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ബി.എസ്.എൻ.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാൽ, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാൽ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാൽ അതിന് മാസം ലൈസൻസ് ഫീസായി വൻതുക സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും.

ഓരോ കാരണങ്ങളിൽത്തട്ടി ബി.എസ്.എൻ.എൽ. 4-ജി സേവനം മുടങ്ങുമ്പോൾ, സ്വകാര്യ കമ്പനികൾക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിട്ടുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ