CORPORATE

പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഊർജിത നീക്കങ്ങളുമായി ബിഎസ്എൻഎൽ; സംസ്ഥാനത്തെ ആസ്ഥാന മന്ദിരത്തിന്റെ താഴത്തെ നില വാടകയ്ക്കു നൽകുന്നു

Newage News

06 Mar 2020

തിരുവനന്തപുരം: ജീവനക്കാരുടെ കൂട്ട സ്വയം വിരമിക്കലിനു പിന്നാലെ കൈവശമുള്ള കെട്ടിടങ്ങൾ വാടകയ്ക്കു നൽകി പ്രതിസന്ധിയിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന ബിഎസ്എൻഎൽ ഒടുവിൽ സംസ്ഥാനത്തെ ആസ്ഥാന മന്ദിരത്തിന്റെ താഴത്തെ നിലയും വാടകയ്ക്കു നൽകുന്നു. തിരുവനന്തപുരം പിഎംജി ജംക‍്ഷനിലെ ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അധികം വൈകാതെ ബാങ്ക് ഓഫ് ബറോഡ പ്രവർത്തനമാരംഭിക്കും. 

ബിഎസ്എൻഎൽ കേരള മേധാവിയായ ചീഫ് ജനറൽ മാനേജരുടെ മുറി ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്. ബാങ്ക് ഓഫ് ബറോഡയുമായി ധാരണാപത്രം ഒപ്പിട്ടതായി സിജിഎം സി.വി.വിനോദ് പറഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ട്സ് വിഭാഗങ്ങളാണു താഴത്തെ നിലയിലുള്ളത്.  ഇവ മുകളിലേക്കു മാറ്റും. കേരള സർക്കിൾ ഓഫിസിൽ നിന്നു 144 പേരാണു ജനുവരിയിൽ വിആർഎസ് എടുത്തത്. അതോടെ വലിയൊരു ശതമാനം സ്ഥലവും കാലിയായി.

വിശാലമായ ഓഫിസ് മുറികൾ വിഭജിച്ചു ചെറിയ വർക്ക് സ്റ്റേഷനുകളാക്കി മാറ്റും. ഒരാൾ മാത്രമുണ്ടായിരുന്ന മുറികളിൽ 3 പേർ കൂടിയെത്തിയേക്കും. അഞ്ചാം നിലയിലാണു ടെലികോം ഡിപ്പാർട്മെന്റ് ഓഫിസ്. അവർ കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. അവർ എടുക്കുന്നില്ലെങ്കിൽ ഈ കെട്ടിടത്തിലെ കൂടുതൽ ഭാഗങ്ങളും വാടകയ്ക്കു നൽകുമെന്നാണു സൂചന. ഇതിനു പുറമേ സംസ്ഥാനത്തെ 111 ഓഫിസുകളിലെയും 158 സ്റ്റാഫ് ക്വാർട്ടേഴ്സിലെയും ഉപയോഗമില്ലാത്ത ഭാഗങ്ങളും വാടകയ്ക്കു നൽകുന്നുണ്ട്. 

ഇതു സംബന്ധിച്ച വിവരങ്ങൾ  www.kerala.bsnl.co.in എന്ന  വെബ്സൈറ്റിലുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story