LAUNCHPAD

234 രൂപയുടെ ‘സ്മാർട്പ്ലാൻ’ അവതരിപ്പിച്ച് ബിഎസ്എൻഎൽ

07 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ഓണത്തോടനുബന്ധിച്ച് ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് ‘സ്മാർട്പ്ലാൻ’ അവതരിപ്പിച്ചു. പ്രതിമാസം 234 രൂപയുടെ പുതിയ പ്ലാനിന്റെ ഉദ്ഘാടനം ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യു നിർവഹിച്ചു. ലഭ്യമായവയിൽ ഏറ്റവും കുറഞ്ഞ നിരക്കിലും മികച്ചതുമായ മൊബൈൽ പ്ലാനുകളിൽ ഒന്നാണിതെന്നു ഡോ.പി.ടി.മാത്യു പറഞ്ഞു. 234 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജിബി ഡേറ്റ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യ കോളുകൾ കൂടാതെ 100 എസ്എംഎസും ലഭ്യമാക്കിയിട്ടുണ്ട്.



Related News


Special Story