FINANCE

പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ബിഎസ്എൻഎൽ 8500 കോടി രൂപ സമാഹരിച്ചു

Newage News

24 Sep 2020

ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള കടപ്പത്രങ്ങൾ പുറത്തിറക്കി. 8500 കോടി രൂപയാണ് ഇതു വഴി സമാഹരിച്ചത്. കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറിൽ 17,183.10 കോടി രൂപയുടെ ഓഫറുകൾ ലഭിച്ചതായി ബിഎസ്എൻഎൽ അറിയിച്ചു. ഇതിൽ സർക്കാർ അനുവദിച്ച 8500 കോടി രൂപയാണ് സമാഹരിച്ചത്. 4ജി നെറ്റ്‌വർക് വികസനം അടക്കമുള്ള വികസന പദ്ധതികൾക്കായാണു തുക സമാഹരിക്കുന്നത്.

കൂടാതെ ബിഎസ്എൻഎല്ലിന്റെ കൈവശമുള്ള വസ്തു ഈടു വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നതു വഴി 18,000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story