TECHNOLOGY

ഡ്യൂപ്ലിക്കറ്റ് സിം: നടപടി കടുപ്പിച്ച് ബിഎസ്എൻഎൽ

Amala Savior

13 Oct 2021

കോട്ടയം: ഡ്യൂപ്ലിക്കറ്റ് സിം കാർഡ് ലഭിക്കുന്നതിനുള്ള നടപടികൾ ബിഎസ്എൻഎൽ കർശനമാക്കി. ഡ്യൂപ്ലിക്കറ്റ് സിം കാർഡ് വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണിത്. സിം കാർഡുകളുടെ ഡ്യൂപ്ലിക്കറ്റ് കാർഡ് എടുക്കേണ്ടവർ കസ്റ്റമർ കെയർ സെന്ററുകളിൽ നേരിട്ട് എത്തണമെന്നാണ് നിർദേശം. സിം കാർഡ് അനുവദിക്കുന്ന ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രമേ പകരം സിം കാർഡ് ലഭിക്കൂ.  ഡ്യൂപ്ളിക്കറ്റ് കാർഡ് ലഭിച്ച് 24 മണിക്കൂറിനു ശേഷമേ എസ്എംഎസ് സർവീസുകൾ അനുവദിക്കൂ.

എന്തെങ്കിലും രേഖകളും വ്യാജ സത്യവാങ്മൂലവും നൽകി ഡ്യൂപ്ലിക്കറ്റ് സിം കാർഡ് കൈവശപ്പെടുത്തിയാലുടൻ ആ ഫോൺ നമ്പരുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്ന് ഇടപാടുകൾ നടത്തി പണം തട്ടുന്ന രീതി വ്യാപകമായിരുന്നു. ഇതിനുശേഷം സിം ഉപേക്ഷിക്കും. ഇത്തരത്തിൽ പണം പോയ വ്യക്തി നൽകിയ പരാതിയിൽ ഒരു മൊബൈൽ നെറ്റ് വർക് കമ്പനിക്ക് 27 ലക്ഷം രൂപ രാജസ്ഥാൻ ഐടി വകുപ്പ് പിഴയിട്ടിരുന്നു.3 കോടിയോളം രൂപയുടെ തട്ടിപ്പ് വിവിധ കേസുകളിലായി ബിഎസ്എൻഎൽ സിം കാർഡ് ഉപയോഗിച്ചും നടന്നിട്ടുണ്ടെന്നാണു അനൗദ്യോഗിക കണക്കുകൾ. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലാണു കൂടുതൽ പരാതികൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ