FINANCE

നികുതി നിരക്കിൽ യുഎസിനെ പിന്തള്ളി ഇന്ത്യ; സമ്പന്നരുടെ പണമിടപാടിനു നികുതി കൂട്ടി

05 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ആദായനികുതി സ്‌ലാബിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്, നികുതി നിർദേശത്തിൽ യുഎസിനെ മറികടന്നു. സമ്പന്നരുടെ പണമിടപാടിനു നികുതി കൂട്ടിയതോടെയാണ് ഇന്ത്യ നികുതിയീടാക്കലിൽ യുഎസിനെ പിന്തള്ളിയത്. അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തുമെന്നാണു ബജറ്റിൽ പറയുന്നത്.

2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മുകളിൽ 7 ശതമാനവുമാണു സർചാർജ്. കണക്കുപ്രകാരം പുതിയ നിരക്ക് 37 ശതമാനമാണെങ്കിലും ഫലത്തിൽ 41.1 ശതമാനമാകും. ഇതോടൊപ്പം വിവിധ സെസുകളും ചേരുമ്പോൾ അടയ്ക്കേണ്ട നികുതി 42.7 ശതമാനമാകുമെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു. യുഎസിലെ ഉയർന്ന നികുതിനിരക്ക് 40 ശതമാനമാണ്.

Opinion

അഞ്ചു ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. 
ഇത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന നീക്കമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തെയും ആരോഗ്യപരിചരണ മേഖലയെയും സംബന്ധിച്ച് എടുത്ത പറയാന്‍ അധികമൊന്നും ഈ ബജറ്റിലില്ല.

എന്നാല്‍, പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമാണ്. ഒരു തിരിച്ചറിയല്‍ സംവിധാനം ലഭ്യമാകും എന്ന നിലക്കും, ഇന്ത്യയില്‍ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിന് നിലവില്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിനാല്‍ പരിഹാരമാകും. കേന്ദ്ര ബജറ്റില്‍ ആരോഗ്യ പരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിക്കപ്പെട്ടിട്ടില്ല. 

ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ പ്രാധാന്യം ശ്രദ്ധേയവും പ്രശംസനീയവുമാണ്. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാനും, നിലവാരമുയര്‍ത്താനും ആവശ്യമായ ഫണ്ട് അനുവദിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ബജറ്റില്‍ മുന്നോട്ടുവെച്ച 'സ്റ്റഡി ഇന്‍ ഇന്ത്യ' പരിപാടിയിലൂടെ സ്വയം ഭരണാവകാശമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

അഞ്ചു ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. ഇത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന നീക്കമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തെയും ആരോഗ്യപരിചരണ മേഖലയെയും സംബന്ധിച്ച് എടുത്ത പറയാന്‍ അധികമൊന്നും ഈ ബജറ്റിലില്ല. എന്നാല്‍, പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമാണ്. ഒരു തിരിച്ചറിയല്‍ സംവിധാനം ലഭ്യമാകും എന്ന നിലക്കും, ഇന്ത്യയില്‍ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിന് നിലവില്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിനാല്‍ പരിഹാരമാകും. കേന്ദ്ര ബജറ്റില്‍ ആരോഗ്യ പരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിക്കപ്പെട്ടിട്ടില്ല. ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ പ്രാധാന്യം ശ്രദ്ധേയവും പ്രശംസനീയവുമാണ്. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാനും, നിലവാരമുയര്‍ത്താനും ആവശ്യമായ ഫണ്ട് അനുവദിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ബജറ്റില്‍ മുന്നോട്ടുവെച്ച 'സ്റ്റഡി ഇന്‍ ഇന്ത്യ' പരിപാടിയിലൂടെ സ്വയം ഭരണാവകാശമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ