TECHNOLOGY

എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി; ഭാരത്‌നെറ്റ് പ്രോഗ്രാമിന് 6000 കോടി രൂപ

Newage News

01 Feb 2020

ഭാരത്‌നെറ്റ് പ്രോഗ്രാമിന് 6000 കോടി രൂപ അനുവദിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച നിർദ്ദേശിച്ചു. എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം താങ്ങാനാവുന്ന ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകുന്നതിന് സർക്കാർ തുടങ്ങിയതാണ് ഈ പദ്ധതി.

ഗ്രാമപഞ്ചായത്ത് തലത്തിലുള്ള എല്ലാ പൊതു സ്ഥാപനങ്ങൾക്കും ഡിജിറ്റൽ കണക്റ്റിവിറ്റി നൽകും. ഭരത്‌നെറ്റ് വഴിയുള്ള ഫൈബർ ടു ഹോം (എഫ് ടി ടി എച്ച്) കണക്ഷനുകൾ ഈ വർഷം 1,00,000 ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കും. 2020-2021 ലെ ഭരത്‌നെറ്റ് പ്രോഗ്രാമിന് 6000 കോടി രൂപ നൽകാൻ ഉദ്ദേശിക്കുന്നു എന്നും 2020-21 ബജറ്റ് അവതരിപ്പിച്ച് സീതാരാമൻ പറഞ്ഞു.

രാജ്യത്തുടനീളം ഡേറ്റാ സെന്റർ പാർക്കുകൾ നിർമ്മിക്കാൻ സ്വകാര്യമേഖലയെ പ്രാപ്തരാക്കുന്ന ഒരു നയം കൊണ്ടുവരാനും സീതാരാമൻ നിർദ്ദേശിച്ചു. ‘ഇത് കമ്പനികളെ അവരുടെ മൂല്യ ശൃംഖലയുടെ ഓരോ ഘട്ടത്തിലും വിദഗ്ധമായി ഡേറ്റ സംയോജിപ്പിക്കാൻ പ്രാപ്തമാക്കും.’

സർക്കാരിന്റെ ഭരത്‌നെറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടവും ഷെഡ്യൂളിന് പിന്നിലാണെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. രണ്ടാം ഘട്ടത്തിൽ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് കണക്റ്റിവിറ്റി നൽകുക എന്ന ലക്ഷ്യമുണ്ടായിരുന്നു. ഇതിൽ നടപ്പിലാക്കാനായത് 7.45 ശതമാനം മാത്രമാണ്.

മൊബൈൽ ഫോൺ കയറ്റുമതിയിൽ മർച്ചൻഡൈസ് എക്‌സ്‌പോർട്ട് ഫ്രം ഇന്ത്യ സ്‌കീം (എംഇഐഎസ്) പ്രകാരം രണ്ട് ശതമാനം അധിക തീരുവ ആനുകൂല്യവും പുനഃസ്ഥാപിച്ചിട്ടുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ