Newage News
12 Jan 2021
കോവിഡ് വ്യാപനത്തെതുടര്ന്ന് ഇത്തവണ ബജറ്റ് പേപ്പറുകള് അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യുക.
സാമ്പത്തിക സര്വെയും അച്ചടിക്കില്ല. പാര്ലമെന്റ് അംഗങ്ങള്ക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നല്കുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്.
ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവര്ഷവും ബജറ്റ് പേപ്പറുകള് അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നത്.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാര്ലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രില്‍ എട്ടുവരെ തുടരും. ആദ്യ സെഷന് ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാര്ച്ച് എട്ടുമുതലാകും നടക്കുക.
ഫെബ്രുവരി 16 മുതല് മാര്ച്ച് ഏഴുവരെയുള്ള സെഷനില് ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടര്ന്ന് കഴിഞ്ഞവര്ഷം പാര്ലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.