ECONOMY

വിപണികളിലെ മുരടിപ്പിനുള്ള പരിഹാരവും മുന്നോട്ടു കുതിക്കാനുള്ള ഊർജവും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ ഉണ്ടാകുമോ? കേന്ദ്ര ബഡ്ജറ്റിലേക്ക് പ്രതീക്ഷയോടെ വ്യാപാരി-വ്യവസായി സമൂഹം

Newage News

21 Jan 2020

ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലേക്കു തികഞ്ഞ പ്രതീക്ഷകളോടെയാണു വ്യാപാരികളും വ്യവസായികളും ഉറ്റുനോക്കുന്നത്. വിപണികളിൽ നിലനിൽക്കുന്ന മുരടിപ്പിനുള്ള പരിഹാരവും മുന്നോട്ടു കുതിക്കാനുള്ള ഊർജവും നൽകുന്ന പ്രഖ്യാപനങ്ങളുണ്ടാകണമെന്നാണ് ആവശ്യം. വൻ കോർപറേറ്റുകൾക്കു പകരം ചെറുകിട കച്ചവടക്കാർക്കും കൃഷിക്കാർക്കും ബജറ്റിൽ ഇളവുകൾ നൽകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നു.

സാമ്പത്തിക മാന്ദ്യം എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഉപാധികളില്ലാതെ ആദായ നികുതിയിളവ് പരിധി 5 ലക്ഷം ആക്കിക്കൊണ്ടും സാധാരണക്കാർക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കൊണ്ടും വിപണിയിലെ മാന്ദ്യവും തളർച്ചയും അകറ്റിയാലേ വ്യാപാരമേഖലയ്ക്കു പിടിച്ചു നിൽക്കാനാകൂ. ആളുകളുടെ വാങ്ങൽശേഷി ഉയർത്താനുള്ള പദ്ധതികളാണ് ബജറ്റിലുണ്ടാകേണ്ടത്.

ചരക്കുസേവന നികുതിയുടെ റജിസ്ട്രേഷനും നടപടിക്രമങ്ങളും ലളിതമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വ്യാപാരികളെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ഓരോ മാസവും ജിഎസ്ടി കൗൺസിൽ കൂടി മാസംതോറും നികുതിഘടന പരിഷ്കരിക്കുന്ന രീതി മാറ്റണം. ഇതു വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഒരു നികുതി എന്ന തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ പറയുന്നു. ജിഎസ്ടി ഫയലിങ് ലളിതമാക്കണമെന്നും സെർവറിന്റെ ശേഷി വർധിപ്പിക്കണമെന്നുമുള്ള ആവശ്യം വ്യാപാരികൾ ഇത്തവണയും ഉയർത്തുന്നുണ്ട്. പലപ്പോഴും ജിഎസ്ടി സംവിധാനത്തിന്റെ പിഴവുകൾ മൂലമാണു വ്യാപാരികൾക്ക് വലിയ പിഴ ഒടുക്കേണ്ടിവരുന്നത്. ഈ സാഹചര്യം മാറുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകണം.

നികുതി ഏകീകരിച്ച് ചരക്ക്, സേവന നികുതി സംവിധാനം കൊണ്ടുവന്നതുപോലെ രാജ്യത്തെ തൊഴിൽ നിയമവും ഏകീകരിക്കണമെന്നാണ് വ്യവസായി സമൂഹത്തിന്റെ ആവശ്യം. കേരളത്തിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞുവരികയാണ്. കേരളത്തിൽ ഒരു തൊഴിലാളിയുടെ ചെലവ് 1000 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ അത് 500 രൂപയ്ക്കും താഴെയായിരിക്കും. പക്ഷേ, തമിഴ്നാട്ടിൽ കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഉൽപന്നത്തിനും കേരളത്തിൽ നിർമിക്കുന്ന ഉൽപന്നത്തിനും ഒരേ വിലയാണ്. കേരളത്തിലെ സംരംഭകനു തമിഴ്നാട്ടിലേതുപോലെ വില കുറച്ചുവിൽക്കാനുമാവില്ല. ഈ സാഹചര്യത്തിനു മാറ്റമുണ്ടാകണം.

പലവിധ അംഗീകാരങ്ങൾ ലഭിക്കാൻ ഓടിനടക്കേണ്ട സ്ഥിതിയുണ്ട്, കേരളത്തിലെ വ്യാപാരികൾക്കും വ്യവസായികൾക്കും. ഡൽഹിയിലും മുംബൈയിലുമൊക്കെ പോകണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മുഴുവൻ ഇപ്പോൾ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചാണു നടക്കുന്നത്. ദക്ഷിണേന്ത്യയിലേക്കും കൂടുതൽ പ്രോജക്ടുകളും സംവിധാനങ്ങളും വരണം. കേന്ദ്ര ലൈസൻസുകളും അനുമതികളും ലഭിക്കുന്ന, സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന ഒരു ഹബ് ബെംഗളൂരുവിലോ മറ്റോ ഉണ്ടാകേണ്ടതുണ്ട്.

സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പകുതിയാക്കണമെന്നാണ് സ്വർണവ്യാപാരികൾ കാലങ്ങളായി ആവശ്യപ്പെടുന്നത്.ഇത്തവണയും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് നിവേദനം കൊടുത്തിട്ടുണ്ട്. നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ. ഇത് 6 ശതമാനമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇറക്കുമതിക്കു കൂടുതൽ നികുതി ഏർപ്പെടുത്തിയാൽ സ്വർണക്കള്ളക്കടത്ത് കൂടും. അതേസമയം ബജറ്റിൽ നികുതി 15 ശതമാനമാക്കിയേക്കുമെന്ന സൂചനയുമുണ്ട്. നികുതി കൂട്ടിയാൽ സ്വർണകള്ളക്കടത്തുമാത്രമല്ല, വിലയും ഉയരും. വില വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും വിലകൂടാനുള്ള തീരുമാനം ബജറ്റിൽ ഉണ്ടാവരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിൽ 3 ശതമാനം ജിഎസ്ടി എന്നത് 1.5 ശതമാനമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ