AUTO

വേഗത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ബുഗാട്ടിയുടെ ഹൈപ്പർ കാറായ ഷിറോൺ; വേഗത മണിക്കൂറിൽ 482 കിലോമീറ്റർ

05 Sep 2019

ന്യൂഏജ് ന്യൂസ്, വേഗത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ബുഗാട്ടിയുടെ ഹൈപ്പർ കാറായ ഷിറോൺ. മണിക്കൂറിൽ 300 മൈൽ(അഥവാ 482 കിലോമീറ്റർ) എന്ന വേഗപരിധിയാണു ഷിറോൺ കീഴടക്കിയത്. വുൾഫ്സ്ബർഗിനടുത്ത് ഇറ -ലെസീനിൽ ഫോക്സ്‌വാഗന്റെ ഉടമസ്ഥതയിലുള്ള പരീക്ഷണ ട്രാക്കിൽ ഔദ്യോഗിക ടെസ്റ്റ് ഡ്രൈവറായ ആൻഡി വാലസിന്റെ സാരഥ്യത്തിലുള്ള ഷിറോൺ മാതൃകയാണ്  കഴിഞ്ഞ മാസം ഈ നേട്ടം കൈവരിച്ചത്. ‌‌

പരീക്ഷണ ഓട്ടത്തിനിടെ കാർ മണിക്കൂറിൽ 304.773 മൈൽ(അഥവാ 490.484 കിലോമീറ്റർ) വേഗം കൈവരിച്ചെന്നാണ് ഔദ്യോഗിക രേഖ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹൈപ്പർ കാറുമായിട്ടുണ്ട് ഷിറോൺ. 2017ൽ കോനിസെഗ് അഗേര ആർഎസ് കൈവരിച്ച 284.55 മൈൽ വേഗമായിരുന്നു ഇതുവരെയുള്ള റെക്കോഡ്(മടക്കയാത്ര കൂടിയാവുന്നതോടെ ശരാശരി വേഗം മണിക്കൂറിൽ 277.87 മൈലും). എന്നാൽ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഷിറോണിന്റെ പുതിയ മാതൃക പുറത്തെടുത്തത്. 


മണിക്കൂറിൽ 300 മൈൽ വേഗപരിധി കീഴടക്കാൻ പ്രാപ്തിയുള്ള ഷിറോൺ യാഥാർഥ്യമാക്കാൻ ആറു മാസത്തോളമായി മിഷ്ലിനും ഡല്ലാരയുമായി ബുഗാട്ടി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുമ്പോൾ ഷിറോണിലെ സ്പീഡോമീറ്ററിൽ മണിക്കൂറിൽ 310 മൈൽ വരെയാവും രേഖപ്പെടുത്തുക. ഒപ്പം കാറിന്റൈ പരമാവധി വേഗം മണിക്കൂറിൽ 261 മൈൽ ആയി നിയന്ത്രിച്ചിട്ടുമുണ്ടാവും. തകർപ്പൻ പ്രകടനത്തിലൂടെ പേരെടുത്ത വെറോണിന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ഷിറോൺ’2017 ജനീവ മോട്ടോർ ഷോയിലാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഫ്രഞ്ച് ആഡംബര കാർ നിർമാതാക്കളായ ബുഗാട്ടി അനാവരണം ചെയ്തത്.

വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാറുകളിൽ ഏറ്റവും കരുത്തേറിയതെന്ന പെരുമയോടെയാവും ഷിറോണിന്റെ വരവ്; കാറിലെ എട്ടു ലീറ്റർ, ക്വാഡ് ടർബോ ഡബ്ല്യു 16 എൻജിന് 1,480 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കാനാവുക.  പരമാവധി 1,480 ബി എച്ച് പി കരുത്തിന്റെയും 1,600 എൻ എം ടോർക്കിന്റെയും പിൻബലത്തോടെയെത്തുന്ന ഹൈപ്പർകാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക വെറും രണ്ടര സെക്കൻഡിലാവും; ആറര സെക്കൻഡിൽ ‘ഷിറോൺ’ 200 കിലോമീറ്റർ വേഗം കൈവരിക്കും. 13.6 സെക്കൻഡിലാണു കാർ 300 കിലോമീറ്റർ വേഗം കൈവരിക്കുക.

ടർബോ ചാർജിങ്ങിന്റെ പിൻബലത്തിലാണു ഷിറോൺ ഈ അവിശ്വസനീയ കുതിപ്പ് കാഴ്ചവയ്ക്കുക. ‘വെറോണി’ലെ പോലെ ‘ഷിറോണി’ലും നാല് ടർബോ ചാർജറുകളാണ് ഇടംപിടിക്കുക; പക്ഷേ വെറോണിനെ അപേക്ഷിച്ച് ഷിറോണിലെ ടർബോ ചാർജറുകൾക്ക് 69% അധിക വലിപ്പമുണ്ടാവുമെന്നതാണു വ്യത്യാസം. ടർബോ ലാഗ് മറികടക്കാൻ രണ്ടു ഘട്ടമായിട്ടാവും ‘ഷിറോണി’ലെ ടർബോ ചാർജറുകൾ പ്രവർത്തിക്കുക. ആദ്യ രണ്ടെണ്ണം 1,900 ആർ പി എമ്മിലും അവശേഷിക്കുന്നവ 3,800 ആർ പിഎമ്മിലുമാവും പ്രവർത്തനക്ഷമമാവുക. ആകെ 500 ‘ഷിറോൺ’ മാത്രം നിർമിച്ചു വിൽക്കാനാണു ബുഗാട്ടി ലക്ഷ്യമിടുന്നത്.

Content Highlights: bugatti-chiron-breaks-top-speed-record-of-490kmph

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story