ECONOMY

ഏഴ്‌ റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

Newage News

15 Sep 2020

ന്യൂഡൽഹി: രാജ്യത്ത് ഏഴ്‌ ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പത്തുലക്ഷം കോടി രൂപ മുതല്‍ മുടക്കിലാണ് ഈ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരുങ്ങുന്നത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍ കൂടി അതിവേഗ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

ഡിപിആര്‍ തയ്യാറാക്കിയാല്‍ മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയൂവെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നു മാസം മുതല്‍ ആറു മാസം വരെയെടുത്തേക്കാം എന്നാണ് കണക്കുകൂട്ടൽ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ