ECONOMY

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം; മിനിമം ചാർജിൽ മാറ്റമില്ല, ദൂരപരിധി കുറച്ചു

Newage News

01 Jul 2020

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാർജ് 8 രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽനിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വർധിച്ചേക്കും.

മിനിമം ചാർജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ടിലെ ശുപാർശ.  മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 % വർധനയാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തത്. ബസ് ചാർജിലെ മാറ്റങ്ങൾ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡീസൽവില വർധനയും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിവരുന്നതിന്റെ പ്രശ്നങ്ങളുമാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്. ഡീസൽവില വർധിക്കുകയാണ്. ബസില്‍ ഇരുന്നു യാത്ര ചെയ്യാനാണ് അനുവാദം.  ഫലത്തിൽ 30 ശതമാനം യാത്രക്കാരെങ്കിലും കയറാത്തതിൻറെ നഷ്ടമാണ് ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ കൺസിഷനിൽ 50 ശതമാനം വർധനയാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്.

Content Highlights: Bus fare hike in Kerala

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ