TECHNOLOGY

ബിഎസ്എൻഎൽ പ്രതിദിന ഡേറ്റ ഉപയോഗം കുതിക്കുന്നു; ഉപയോഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കേരളത്തിന്

10 Jun 2019

ന്യൂഏജ് ന്യൂസ്, കോട്ടയം ∙ ബിഎസ്എൻഎൽ പ്രതിദിന ഡേറ്റ ഉപയോഗം കേരളത്തിൽ 300 ടെറാ ബൈറ്റ് (ടിബി) കടന്നു. 326.10 ടിബി ഡേറ്റയാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎൽ കേരള സർക്കിളിൽ ഉപയോഗിക്കുന്ന ഡേറ്റയുടെ അളവ്. ദേശീയ തലത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രതിദിന ഡേറ്റ ഉപയോഗം 2000 ടിബി കടക്കുന്ന സമയത്താണു കേരളത്തിന്റെയും നേട്ടം.

ബിഎസ്എൻഎൽ ഡേറ്റ ഉപയോഗത്തിൽ ദേശീയ തലത്തിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തുന്നു.   തമിഴ്നാടാണു ഡേറ്റ ഉപയോഗത്തിൽ രണ്ടാമത്. 175.28 ടിബി ഡേറ്റയാണു തമിഴ്നാട് സർക്കിളിലെ പ്രതിദിന ഉപയോഗം. ദേശീയ തലത്തിൽ ദക്ഷിണേന്ത്യൻ സർക്കിളുകളാണു കൂടുതൽ ഡേറ്റ ഉപയോഗം നടത്തുന്നത്. കർണാടക 171.25 ടിബി പ്രതിദിന ഉപയോഗവുമായി മൂന്നാം സ്ഥാനത്തുണ്ട്.

കേരളത്തിൽ ഒരു വർഷത്തിനിടയിൽ ഡേറ്റ ഉപയോഗം രണ്ടിരട്ടി വർധിച്ചിട്ടുണ്ട്. 4 ജി അടക്കം സൗകര്യങ്ങൾ കൂടുതലായി എത്തിയാൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിനെ കൈവിടില്ല എന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ